ജൂഡിന്റെ 2018 പുറത്ത് തന്നെ, ഓസ്കർ പട്ടികയിൽ ഇന്ത്യയുടെ അഭിമാനമാകാൻ ടു കിൽ എ ടൈഗർ

96-ാമത് ഓസ്കർ പുരസ്കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ചിത്രം ടു കിൽ എ ടൈഗർ. ഇന്ത്യൻ സമയം വൈകുന്നേരം ഏഴ് മണിയോടെ പുറത്തുവിട്ട പട്ടികയിൽ നിന്ന് പ്രേക്ഷകപ്രീതി നേടിയ മലയാളം ചിത്രം 2018 ഉം, ബോളിവുഡ് ചിത്രം ട്വൽത്ത് ഫെയിലും പുറത്താവുകയായിരുന്നു. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ടു കിൽ എ ടൈഗർ ഇടം നേടിയിരിക്കുന്നത്. ജാർഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയൊരുക്കിയ ഡോക്യൂമെന്ററിയാണ് ടു കിൽ എ ടൈഗർ.

ALSO READ: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി എറണാകുളം നഗരത്തില്‍ ഷീ ഹോസ്റ്റല്‍ ഒരുങ്ങുന്നു

അതേസമയം, ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമർ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി ഉൾപ്പടെ 13 നോമിനേഷനുകളാണ് നേടിയിരിക്കുന്നത്. 11 നോമിനേഷനുകളുമായി പുവർ തിങ്ങ്സ് എന്ന സിനിമയും 8 നോമിനേഷനുകളുമായി ബാർബിയും അന്തിമ പട്ടികയിൽ ഓപ്പൺഹൈമറിനൊപ്പം തന്നെയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News