അധികമായാല്‍ ഈന്തപ്പഴവും ‘വിഷം’ ;ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. അതുകൊണ്ടുതന്നെ ഈന്തപ്പഴം മിക്കവരുടെയും ആരോഗ്യസംരക്ഷണത്തില്‍ ഒന്നാമന്‍ ആയിരിക്കും. വൈറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഈന്തപ്പഴത്തില്‍ കലോറിയും പഞ്ചസാരയുടെ അളവും കൂടുതലാണ്. അതുകൊണ്ട് തന്നെ മിതമായി കഴിച്ചില്ലെങ്കില്‍ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കുന്നത് ആരോഗ്യം നശിപ്പിക്കാന്‍ ഇടയാക്കും.

ALSO READ”ദ മാന്‍, ദ ഹീറോ, ദ മാസ്റ്റര്‍, എന്തൊരു ഭയങ്കരമായ ലുക്കാണിത്’ : മമ്മൂട്ടിയെ പ്രശംസിച്ച് ദുല്‍ഖര്‍

രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് അമിതമായി വര്‍ദ്ധിക്കുന്നതിന് കാരണമാകുന്ന ഒന്നാണ് ഈന്തപ്പഴം. അവ കൂടുതല്‍ കഴിക്കുന്നത് ഹൈപ്പര്‍കലീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് ലിറ്ററിന് 3.6 മുതല്‍ 5.2 മില്ലിമോള്‍ വരെയാണ് ഉണ്ടാവേണ്ടത്. പൊട്ടാസ്യത്തിന്റെ അളവ് ലിറ്ററിന് 7 മില്ലിമോളില്‍ കൂടുതലായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

ALSO READകെഎസ്ആര്‍ടിസിയുടെ പുതുവര്‍ഷ സമ്മാനം,തലസ്ഥാനത്ത് ഇനി ഈ ‘ആനവണ്ടി’

ഈന്തപ്പഴത്തില്‍ കലോറിയും ഊര്‍ജ്ജ സാന്ദ്രതയും കൂടുതലായതിനാല്‍ ശരീരഭാരം വര്‍ധിക്കാനും കാരണമാകും. ഈന്തപ്പഴത്തിന്റെ ഒരു ഗ്രാമില്‍ 2.8 കലോറിയാണ് അടങ്ങിയിട്ടുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ഈന്തപ്പഴം അമിതമായി കഴിക്കുന്നത് കാരണമാകും
ചര്‍മ്മത്തില്‍ തിണര്‍പ്പ്, വയറുവേദന, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സള്‍ഫൈറ്റുകള്‍ കാരണമാകും.നാരുകളാല്‍ സമ്പന്നമായ ഈന്തപ്പഴം അമിതമായി കഴിക്കുന്നത് മലബന്ധം, വയറുവേദന തുടങ്ങിയ വയറുവേദന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ALSO READഭൂമി കുഴിച്ചു കുഴിച്ചു പോകാം… എവിടെത്തും? ദാ… ഇവിടെ…!

ആസ്ത്മയുള്ളവരില്‍ 80% ആളുകള്‍ക്കും പൂപ്പല്‍ പോലുള്ള വായുവിലൂടെ പകരുന്ന വസ്തുക്കളോട് അലര്‍ജിയുണ്ട്. ഈന്തപ്പഴം പോലുള്ള ഉണങ്ങിയ പഴങ്ങളിലും കാണപ്പെടുന്ന പൂപ്പലുകളും അലര്‍ജിക്ക് കാരണമാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News