ഓൺലൈൻ പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേ വഴി ഉപഭോക്താക്കൾക്ക് ലോൺ നൽകാൻ
തീരുമാനം. ബാങ്കുകളുമായും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും കൈകോർത്ത് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതി അവതരിപ്പിക്കുകയാണ് ഗൂഗിൾ പേ. സാഷെ ലോണുകൾ എന്ന പേരിലുള്ള വായ്പ ഗൂഗിൾ പേ ആപ്പിൽ ലഭിക്കും. 7 ദിവസത്തിനും 12 മാസത്തിനും ഇടയിലുള്ള തിരിച്ചടവ് കാലാവധിയുള്ള 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ചെറിയ വായ്പകളാണ് സാഷെ ലോണുകൾ.
ALSO READ:വാച്ചാത്തി സിനിമയാകുന്നു; സംവിധായികയായി രോഹിണി
ഇന്ത്യയിലെ വ്യാപാരികൾക്ക് ചെറിയ ലോണുകൾ മിക്കപ്പോഴും ആവശ്യമാണെന്ന ഗൂഗിൾ ഇന്ത്യയുടെ വിലയിരുത്തലിൽ ആണ് സാഷെ ലോൺ ആരംഭിച്ചത്. ഡി എം ഐ ഫിനാൻസുമായി സഹകരിച്ചാണ് ലോൺ നൽകുന്നത്. വ്യാപാരികളുടെ ആവശ്യകതകൾ പരിഹരിക്കാൻ സഹായിക്കുന്ന ഇ പേ ലേറ്ററിന്റെ പങ്കാളിത്തത്തോടെ വ്യാപാരികൾക്കായി ഗൂഗിൾ പേ ഒരു വായ്പാ പദ്ധതിയും ഒരുക്കിയിട്ടുണ്ട്. 15,000 രൂപ മുതൽ ആരംഭിക്കുന്ന ലോണുകൾ 111 രൂപ മുതലുള്ള ഇഎംഐകൾ ഉപയോഗിച്ച് തിരിച്ചടയ്ക്കാം.
ALSO READ:ഒടുവില്‍ ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തുന്നു; റാഫ ഇടനാഴി തുറക്കാന്‍ ധാരണ
ഉപഭോക്താക്കൾക്കായി ഗൂഗിൾ പേ ആക്‌സിസ് ബാങ്കുമായി ചേർന്ന് വ്യക്തിഗത വായ്പാ നൽകും. ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് വായ്പകൾ യുപിഐ വഴി ലഭ്യമാക്കും.ചെറുകിട ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനുള്ള എ ഐ അധിഷ്ഠിത പദ്ധതിയും ഗൂഗിള്‍ പ്രഖ്യാപിച്ചു.ഗൂഗിള്‍ മെര്‍ച്ചന്‍റ് സെന്‍റര്‍ നെക്സ്റ്റ് സംവിധാനം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്വയമേവ പ്രചരിപ്പിക്കും. ഇത് കൂടുതല്‍ ബിസിനസ് ലഭിക്കാന്‍ സംരംഭകരെ സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here