ഇന്ന് മാത്രം 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; പരിശോധന ഊർജിതം

രാജ്യത്ത് ഇന്ന് മാത്രം 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. പതിനൊന്ന് വിസ്താര വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. 21 വിസ്താര വിമാനങ്ങൾക്കാണ് ഇന്ന് ഇതുവരെ ഭീഷണി സന്ദേശം ലഭിച്ചത്.

രാജ്യത്ത് കേന്ദ്ര ഏജൻസികൾ അടക്കം അന്വേഷണം ഊർജ്ജിതമാക്കുന്ന സാഹചര്യത്തിലും വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ തുടരുകയാണ്. ഇന്ന് ബോംബ് ഭീഷണി ലഭിച്ചതിൽ എയർ ഇന്ത്യ ഇൻഡിഗോ വിസ്താര വിമാനങ്ങൾ ഉൾപ്പെടും.

Also read:റെയിൽവേ ഭക്ഷണത്തിൽ ജീവനുള്ള പഴുതാര; വീഡിയോ പങ്കുവെച്ച് യാത്രക്കാരൻ

150 ഓളം വിമാനങ്ങൾക്കാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. വ്യാജ സന്ദേശങ്ങൾ അയക്കുന്നവർക്ക് യാത്രാ വിലക്കേർപ്പെടുത്തുമെന്നും നിയമ ഭേദഗതിയടക്കം പരിഗണനയിലുണ്ടെന്ന് എന്നും മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

Also read:കോൺഗ്രസിന്റെ വാശി തീർന്നില്ല; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സീറ്റ് വിഭജനം അന്തിമമാക്കാന്‍ കഴിയാതെ ഇന്ത്യാ സഖ്യം

അതേസമയം, സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആർപിഎഫ് സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തിന് പിന്നാലെ സ്കൂളുകൾക്ക് കർശന സുരക്ഷയൊരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News