മണ്ഡലകാല ഉണര്‍വില്‍ സന്നിധാനം; ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് എത്തിയത് 68, 241 പേര്‍

ശബരിമല ദര്‍ശനത്തിന് വെര്‍ച്ച്വല്‍ ക്യൂ വഴി മാത്രം ഇന്ന് എത്തിയത് 68,241 പേര്‍. മണ്ഡലകാലം പുരോഗമിക്കവേ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട ദിവസമാണ് ഇത്. അയ്യപ്പ ദര്‍ശനത്തിനായി മണ്ഡലകാലം ആരംഭിച്ചത് മുതല്‍ നവംബര്‍ 24 വരെ 4,60, 184 പേരാണ് എത്തിയത്.
നിലവിലെ അനുകൂലമായ കാലാവസ്ഥ അയ്യപ്പന്മാരുടെ മല കയറ്റം ആയാസരഹിതമാക്കുന്നു. പുല്‍മേട് വഴി 1060 അയ്യപ്പന്മാരും അഴുത വഴി 2637അയ്യപ്പന്മാരും ആണ് ദര്‍ശനത്തിന് സന്നിധാനത്ത് എത്തിയത്.

READ ALSO:മൊബൈൽ റീചാർജ് ചെയ്യുന്നതിന് ഫീസ് ഈടാക്കി ഗൂഗിൾ പേ

വെര്‍ച്ച്വല്‍ ക്യൂ സംവിധാനം കൃത്യമായി അയ്യപ്പന്മാരുടെ കണക്കുകള്‍ ലഭ്യമാക്കുന്നതിനും വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും സഹായകരമാണ്. കാനനപാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടാണ് വനംവകുപ്പ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു. സുഗമമായ മണ്ഡലകാലത്തിന് അയ്യപ്പന്മാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഒരുക്കിയിട്ടുണ്ട്.

READ ALSO:വില കുറഞ്ഞ ഫാമിലി സ്കൂട്ടറുമായി ഏതർ എനർജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News