ബഗാന്റെ പ്രതിരോധപ്പൂട്ട് തകര്‍ക്കാന്‍ ബംഗലൂരുവിനാകുമോ? ഐഎസ്എല്‍ ഫൈനല്‍ ഇന്ന്

ഐഎസ്എല്‍ സീസണിന് ഇന്ന് കൊടിയിറങ്ങും. എടികെ മോഹന്‍ബഗാന്‍ മുന്‍ ജേതാക്കളായ ബംഗലുരു എഫ്‌സി എന്നിവരാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. മഡ്ഗാവിലെ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഫൈനലില്‍ മത്സരം.

തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ ജയിച്ചാണ് ബഗാന്‍ ഫൈനലില്‍ എത്തിയത്. ഇതില്‍ നാല് കളികളിലും ഗോള്‍ വഴങ്ങിയിരുന്നില്ല.17 ഗോളുകള്‍ മാത്രമാണ് സീസണില്‍ ബഗാന്‍ ആകെ വഴങ്ങിയത്.

പ്രതിരോധത്തില്‍ ഊന്നി ബഗാന്‍ മുന്നേറുമ്പോള്‍ പുറത്താകലിന്റെ വക്കില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ടീമാണ് ബംഗലൂരു. സെമിയില്‍ വിജയം നേടിയ ഇലവനില്‍ മാറ്റമില്ലാതെയാകും ബംഗലൂരു എഫ്‌സി കോച്ച് സൈമണ്‍ ഗ്രെയ്‌സണ്‍ ഫൈനലിലും ഇറക്കുകയെന്നാണ് വിവരം. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഇരുടീമുകളും കലാശപ്പോരാട്ടത്തിന് അര്‍ഹതനേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News