കർഷക സംഘടന നേതാക്കളും കേന്ദ്ര സർക്കാരും തമ്മിലുള്ള നാലാം വട്ട ചർച്ച ഇന്ന്

പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷക സംഘടന നേതാക്കളും കേന്ദ്ര സർക്കാരും തമ്മിലുള്ള നാലാം വട്ട ചർച്ച ഇന്ന്. ചണ്ഡിഗഡിൽ വൈകിട്ട് ആറ് മണിക്കാണ് ചർച്ച. ചർച്ച പരാജയപെട്ടാൽ സമരം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം.

Also read:തൃപ്പൂണിത്തുറ സ്‌ഫോടനം 329 വീടുകളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

താങ്ങ് വില ഉറപ്പാക്കണം, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള കർഷകരുടെ സമരം ആറാം ദിവസവും തുടരുകയാണ്. സമരം അടിച്ചമർത്താനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരും നടത്തുന്നുണ്ട്. കർഷക സംഘടന നേതാക്കളുമായി കേന്ദ്രസർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും.

കേന്ദ്ര മന്ത്രിമാരും കർഷകരും തമ്മിൽ നടന്ന കഴിഞ്ഞ മൂന്ന് ചർച്ചകളും പരാജയമായിരുന്നു. ചണ്ഡീഗഡിൽ വൈകിട്ട് ചർച്ച. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ് റായ് എന്നിവർ പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ചർച്ചയിൽ ഉണ്ടാകും. ഓർഡിനൻസ് ഇറക്കുന്നതിലടക്കം കൃത്യമായ നിലപാട് കേന്ദ്രസർക്കാർ അറിയിച്ചില്ലെങ്കിൽ ഇനി ചർച്ചക്കില്ലെന്നാണ് കർഷകരുടെ തീരുമാനം. ചർച്ച പരാജയപെട്ടാൽ സമരം ശക്തമാക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.

Also read:തൃപ്പൂണിത്തുറ സ്‌ഫോടനം 329 വീടുകളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

അതേസമയം ശംഭു അടക്കമുള്ള അതിർത്തികളിൽ ഹരിയാന പൊലീസും കർഷകരും നേർക്കുനേർ തുടരുകയാണ്. കൂടുതൽ കർഷകർ പഞ്ചാബ് ഹരിയാന അതിർത്തിയിലേക്ക് എത്തുകയാണ്. പഞ്ചാബിലെ 20 പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫെബ്രുവരി 24 വരെ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഹരിയാനയിലെ ഏഴു ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് 19 വരെ നീട്ടി. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 21 ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ബി കെ യു നേതാവ് രാകേഷ് ടികായത്തും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News