പൊന്ന് വാങ്ങാന്‍ ഇതിലും നല്ല ദിവസമില്ല; സ്വര്‍ണത്തിന്റെ വില കുത്തനെ കുറഞ്ഞു

Today Gold Prize

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു. പവന് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 57,000ത്തിലേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 57,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7200 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5930 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്.

യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും.

ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.

Also Read :  കരിസ്മയുടെ കരുത്തുമായി എത്തുന്നു എക്സ്പൾസ് 210; എതിരാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

നവംബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

നവംബര്‍ 1 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ

നവംബര്‍ 2 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ

നവംബര്‍ 3 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബര്‍ 4 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബര്‍ 5 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ

നവംബര്‍ 6 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80 രൂപ ഉയര്‍ന്നു. വിപണി വില 58,920 രൂപ

നവംബര്‍ 7 – സ്വര്‍ണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News