കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി

കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,600 രൂപ. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6325 ആയി.

ALSO READ :കാർ ഓടിച്ചത് അർജുൻ അല്ല, അപകടം ചെയ്സിങ് സീനിന്റെ ഡ്രോൺ ഷോട്ട് ചിത്രീകരിക്കുന്നതിനിടെ; കൂടുതൽ വെളിപ്പെടുത്തൽ

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം ഇന്നലെ വരെ കുറഞ്ഞത്. ഇന്നലെ രാവിലെ മാറ്റമൊന്നുമില്ലാതിരുന്ന വില ഉച്ചയ്ക്കു ശേഷം 800 രൂപ താഴുകയായിരുന്നു.

ALSO READ: ഷിരൂർ ദൗത്യത്തിനായി മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ എത്തും; പെന്റൂൺ എത്തിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ബജറ്റ് ദിവസം രണ്ടു തവണകളായി 2200 രൂപയാണ് താഴ്ന്നത്. ബജറ്റിന് മുന്‍പ് 200 രൂപ താഴ്ന്നിരുന്നു. കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് സ്വനര്‍ണവിലയുടെ കുതിപ്പിന് വലിയൊരു ആശ്വാസം എത്തിയത്. കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്. എന്നാല്‍ നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു.
പതിനഞ്ചു ശതമാനമായിരുന്ന ഇറക്കുമതി തീരുവ ആറു ശതമാനമാക്കി കുറയ്ക്കാനാണ് ബജറ്റ് നിര്‍ദേശം. ഇതിനെ സ്വര്‍ണ വ്യാപാരികള്‍ സ്വാഗതം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration