സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ്; അറിയാം ഇന്നത്തെ വിപണിവില

Gold

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ് സംഭവിച്ചു. 56,800 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്. ഇന്ന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,400 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ALSO READ :യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി; വിവിധ ട്രെയിനുകള്‍ വഴിതിരിച്ച് വിടും

ശനിയാഴ്ചയും വിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വെള്ളിയാഴ്ച സ്വര്‍ണ വ്യാപാരം നടന്നത്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 5860 രൂപയാണ്.

സെപ്റ്റംബര്‍ 20 നു -ഒരു പവന്‍ സ്വര്‍ണത്തിന് വില 55,080 രൂപയായിരുന്നു സെപ്റ്റംബര്‍ 21 ന് വില 55,680 രൂപയായിരുന്നു.സെപ്റ്റംബര്‍ 22 നു 55,840 രൂപയായിരുന്നു.സെപ്റ്റംബര്‍ 23 നു 55,840 യും സെപ്റ്റംബര്‍ 24 നു 56,000 രൂപയുമായിരുന്നു.സെപ്റ്റംബര്‍ 25 നും 26 നും 56,480 രൂപയായിരുന്ന സ്വര്‍ണം. സെപ്റ്റംബര്‍ 27 ന് ഒരു പവന് സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു വിപണി വില 56,800 രൂപയായിരുന്നു.സെപ്റ്റംബര്‍ 28 നു ഒരു പവന് സ്വര്‍ണത്തിന് 56,760 രൂപയും സെപ്റ്റംബര്‍ 29 നു ഒരു പവന് 56,640 രൂപയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News