കാത്തിരിപ്പ് വെറുതെയായില്ല; സ്വർണം താഴേക്ക്

ഒൻപത് ദിവസത്തെ വർധവിനു ശേഷം ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്ന് 440 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 58280 രൂപയായി. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ചെറിയ ഇടിവ് ഉണ്ടായതാണ് സംസ്ഥാന വിപണിയിലെ വില കുറവിനും കാരണം.

കഴിഞ്ഞ ഒൻപത് ദിവസമായി സ്വർണവിലയിൽ 1960 രൂപയോളം കൂടി. കഴിഞ്ഞ ദിവസം മാത്രം 320 രൂപ കൂടി.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടുന്നതാണ് സ്വർണവില കൂടാനുള്ള കാരണം. നിക്ഷേപകർ ലാഭമെടുത്ത് സ്വർണം വിൽക്കാൻ തുടങ്ങിയതോടെയാണ് സ്വർണവില കുറയാൻ തുടങ്ങിയത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7285 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6010 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 105 രൂപയായി.

ALSO READ: റിലയൻസ് ഏറ്റെടുത്തു; ഡിസ്നി ഇന്ത്യയിൽ നിന്നും രാജിവെച്ച് കെ മാധവൻ

ഒക്ടോബർ 10 നു ഒരു പവൻ സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് വിപണിയിലെ വില 56,200 രൂപയായിരുന്നു.ഒക്ടോബർ 11 നു വിപണി വില 56,760 രൂപയായി.ഒക്ടോബർ 12 നു 56,960 രൂപയും ആയിരുന്നു.ഒക്ടോബർ 13, 14 ദിവസന്തങ്ങളിൽ സ്വർണവിലയിൽ മാറ്റമില്ല. ഒക്ടോബർ 15നു ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞ് 56,760 രൂപയായിരുന്നു.ഒക്ടോബർ 16നു ഒരു പവൻ സ്വർണത്തിന്റെ വില 360 രൂപ കൂടി 57,120 രൂപയായി. ഒക്ടോബർ 17 ന് ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ ഉയർന്നു. 57280 രൂപയായിരുന്നു. 18നു 640 രൂപ ഉയർന്ന് 57920 രൂപയും ഒക്ടോബർ 19 ന് 480 രൂപ കൂടി 58240 രൂപയായി. ഒക്ടോബർ 20 നു സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.ഒക്ടോബർ 21 നു ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കൂടി ഈ മാസത്തെ റെക്കോർഡ് വിലയായ 58,400 രൂപയിലെത്തി.ഒക്ടോബർ 22 നു വിലയിൽ മാറ്റമില്ല.ഒക്ടോബർ 23നു വീണ്ടും 320 രൂപ കൂടി 58,720 രൂപയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News