സ്വർണ വില കുതിച്ചുയർന്നു; ഇന്ന് മാത്രം പവന് 1120 രൂപ കൂടി

ഇസ്രയേല്‍ – ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. ഇന്ന് മാത്രം പവന് 1120 കൂടി. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44320 രൂപയായി ഉയർന്നു.ഇതാദ്യമായാണ് കേരളത്തിൽ ഒറ്റയടിക്ക് സ്വര്‍ണവില ഗ്രാമിന് 140 രൂപ വര്‍ധിക്കുന്നത്. ഇതിന് മുൻപ് ഒരുദിവസം 150 രൂപ ഉയര്‍ന്നിട്ടുണ്ടെങ്കിലും അത് ഒറ്റദിവസം രണ്ട് തവണയായിട്ടായിരുന്നു.

Also read:കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ കോൺഗ്രസ് പ്രവർത്തകർ: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രാജ്യാന്തര വില നിലവില്‍ 1,932 ഡോളറാണ്. കഴിഞ്ഞ 7 മാസത്തെ ഉയരമാണിത്. വില വൈകാതെ 1,960 ഡോളര്‍ കടക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞാഴ്ച ഔണ്‍സിന് 1,868 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇതോടെ 1,932 ഡോളറിലേക്ക് കുതിക്കുകയായിരുന്നു. 24 മണിക്കൂറിനിടെ മാത്രം സ്വർണത്തിന്റെ വില വര്‍ധിച്ചത് 62 ഡോളറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News