അമ്പമ്പോ ! സ്വര്‍ണത്തിന്റെ പോക്ക് എങ്ങോട്ട് ? ഇന്നും വില കൂടി

gold

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,200 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ALSO READ:  നിങ്ങളാണോ ആ ഭാഗ്യവാൻ? വിൻ വിൻ ഡബ്ല്യൂ 800 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്

യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും.

ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

ഡിസംബറിലെ സ്വര്‍ണവില (പവനില്‍)

ഡിസംബര്‍ 01: 57,200

ഡിസംബര്‍ 02: 56,720

ഡിസംബര്‍ 03: 57,040

ഡിസംബര്‍ 04: 57,040

ഡിസംബര്‍ 05: 57,120

ഡിസംബര്‍ 06: 56,920

ഡിസംബര്‍ 07: 56,920

ഡിസംബര്‍ 08: 56,920

ഡിസംബര്‍ 09: 57,040

ഡിസംബര്‍ 10: 57,640

ഡിസംബര്‍ 11: 58,280

ഡിസംബര്‍ 12: 58,280

ഡിസംബര്‍ 13: 57,840

ഡിസംബര്‍ 14: 57,120

ഡിസംബര്‍ 15: 57,120

ഡിസംബര്‍ 16: 57,120

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News