സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് 760 രൂപ കൂടി ഇടിഞ്ഞു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 760 രൂപ കുറഞ്ഞ് 51,200ല്‍ എത്തി. ഗ്രാമിന് താഴ്ന്നത് 95 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6400 രൂപയായി. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ പവന്‍ വില 2000 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നത്. 2760 രൂപയാണ് ബജറ്റിനു ശേഷം സ്വര്‍ണ വിലയിലുണ്ടായ ഇടിവ്.

ALSO READ :പ്രതികരണം ആവേശകരം; പത്തനംതിട്ട വിജ്ഞാന തൊഴില്‍മേള ഓഗസ്റ്റ് 10,11 തീയതികളിലും

സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില.

ALSO READ:ചുമയാണോ? കണ്ണുംപൂട്ടി മരുന്ന് വാങ്ങാനോടല്ലേ, ജാഗ്രതൈ…

ബജറ്റ് ദിവസം രണ്ടു തവണകളായി 2200 രൂപയാണ് താഴ്ന്നത്. ബജറ്റിന് മുന്‍പ് 200 രൂപ താഴ്ന്നിരുന്നു. കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് സ്വനര്‍ണവിലയുടെ കുതിപ്പിന് വലിയൊരു ആശ്വാസം എത്തിയത്. കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്. എന്നാല്‍ നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു.
പതിനഞ്ചു ശതമാനമായിരുന്ന ഇറക്കുമതി തീരുവ ആറു ശതമാനമാക്കി കുറയ്ക്കാനാണ് ബജറ്റ് നിര്‍ദേശം. ഇതിനെ സ്വര്‍ണ വ്യാപാരികള്‍ സ്വാഗതം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk