സംസ്ഥാനത്ത് ചൂട് കടുക്കുന്നു; അടുത്ത മാസം പകുതിയോടെ വേനല്‍മഴ

സംസ്ഥാനത്ത് അടുത്ത മാസം പകുതിയോടെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പല സ്റ്റേഷനുകളിലും ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്.

ALSO READ ; ‘ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്; എറണാകുളം ഇത്തവണ തിരിച്ചു പിടിക്കും’: കെ ജെ ഷൈൻ

കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം കോട്ടയത്ത് 37.8 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം നഗരത്തില്‍ 37.4 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ഇതു സാധാരണയിലും 3-4 ഡിഗ്രി കൂടുതലാണ്. കൊച്ചി നെടുമ്പാശേരി, കരിപ്പൂര്‍ എയര്‍പോര്‍ട്ട്,കോഴിക്കോട് സിറ്റി എന്നി സ്റ്റേഷനുകളിലും സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി.

ALSO READ ; ‘ജനങ്ങളിൽ പൂർണ പ്രതീക്ഷ; മന്ത്രി എന്ന നിലയിലുള്ള ജോലികൾ പൂർത്തീകരിച്ച് പ്രചരണത്തിന് ഇറങ്ങും’: കെ രാധാകൃഷ്ണൻ

കനത്ത ചൂടിനെത്തുടര്‍ന്ന് 9 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഇവിടങ്ങളില്‍ സാധാരണയിലും 2-4 ഡിഗ്രി വരെ ചൂട് കൂടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News