‘ഭരണഘടന രൂപം കൊള്ളുന്നതിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്’: ഗോവിന്ദൻ മാസ്റ്റർ

ഭരണഘടന രൂപം കൊള്ളുന്നതിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അതുകൊണ്ട് അവർക്ക് അതിൻ്റെ ഉള്ളടക്കത്തെ കുറിച്ച് ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണവർ ഭരണഘടന വേണ്ട മനുസ്മൃതി മതി എന്ന് പറയുന്നത് എന്നും കൂട്ടിച്ചേർത്തു.

Also read:അരുണാചലിൽ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തി

ചാതുർവർണ്യ വ്യവസ്ഥകൊണ്ടു വരാനുള്ള ശ്രമത്തിലാണവർ. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഇവിടെയുള്ളത് പഴയ ഇന്ത്യയുടെ ജീർണതകൾക്കുമേൽ മുതലാളിത്തം കെട്ടിവച്ച് നടപ്പിലാക്കിയ വ്യവസ്ഥ മാത്രമാണ്. വിശ്വാസി ഒരിക്കലും വർഗീയവാദി അല്ല. വർഗീയ വാദിക്ക് വിശ്വാസം ഇല്ല.

Also read:‘ഏറ്റവും ക്രൂരമായ ഭാഗം, ആ സീൻ ഷൂട്ട്‌ ചെയ്യേണ്ടതിന്റെ തലേന്ന് രാത്രി, അവസാനപടിയായി 30 മില്ലി വോഡ്ക പൃഥ്വിയെ കൊണ്ട് കുടിപ്പിച്ചു’

നരേന്ദ്രമോദി കാട്ടിക്കൂട്ടുന്നത് വിശ്വാസി അല്ലാത്ത വർഗീയവാദിയുടെ കോപ്രായങ്ങൾ ആണ്. ഞങ്ങൾ വിശ്വാസികൾക്ക് ഒരിക്കലും എതിരല്ല. പള്ളികളിലായാലും അമ്പലങ്ങളിലായാലും ആര് പോകുന്നത് തടഞ്ഞാലും പോകുന്നവർക്ക് മുന്നിൽ ചെമ്പതാക യേന്തി നമ്മളുണ്ടാകും. ആരുടെയും വിശ്വാസം ഹനിക്കപ്പെടുകയില്ല.അവരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ സിപിഐഎം മുന്നിലുണ്ടാകും’- ഗോവിന്ദൻ മാസ്റ്റർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News