ലൈംഗിക പീഡന കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായകം. തനിക്കെതിരെ ഉദ്യോഗസ്ഥർ മന.പൂർവം ഇല്ലാക്കഥകൾ ചമയ്ക്കുകയാണെന്നും സംഭവത്തിലെ യാഥാർഥ്യങ്ങൾ വളച്ചൊടിക്കപ്പെടുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളതെന്നും സിദ്ദീഖ് സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതിക്കാരി പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പരാതിക്കാരിയുടേതായി വരുന്നതെന്നും കേസിൽ വേണ്ടത്ര അന്വേഷണം നടത്താതെയാണ് പൊലീസ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് തൻ്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
ALSO READ: കലിതുള്ളിപ്പെയ്യാനൊരുങ്ങി തുലാവര്‍ഷം; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കേസിൽ സിദ്ദീഖ് സമർപ്പിച്ച ഹർജി സുപ്രീംകോടതിയിൽ ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തെ, കേസിൽ മറുപടി സത്യവാങ്മൂലം നല്‍കാനായി കൂടുതല്‍ സമയം വേണമെന്ന് സിദ്ദിഖ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ച് കോടതി വാദം മാറ്റിവെച്ചിരുന്നു. അതേസമയം, കേസിൽ സിദ്ദീഖിന് വീണ്ടും ജാമ്യം നീട്ടി നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർക്കും. നടന് ജാമ്യം ഇനിയും നീട്ടി നൽകിയാൽ കേസന്വേഷണത്തെ അത് തെറ്റായ രീതിയിൽ ബാധിക്കും എന്നാണ് സർക്കാരിൻ്റെ വാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here