സിദ്ദീഖിന് ഇന്ന് നിർണായകം, നടൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി അൽപ സമയത്തിനകം പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സിദ്ദീഖ് കഴിഞ്ഞ ദിവസം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അതേസമയം, അന്വേഷണത്തോട് നടൻ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് അന്വേഷണ സംഘവും കോടതിയെ സമീപിച്ചിട്ടുണ്ട്. സിദ്ദീഖിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
ALSO READ: അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്, സംഭവം അസമിൽ
കേസിലെ സുപ്രധാനമായ തെളിവുകൾ ശേഖരിക്കുന്ന സമയത്ത് സിദ്ദിഖ് കസ്റ്റഡിയിൽ വേണമെന്നും പുറത്ത് നിൽക്കുന്ന സിദ്ദീഖ് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here