സെപ്റ്റംബർ 7 , ഇന്ന് അന്താരാഷ്ട്ര ശുദ്ധ വായു ദിനം .മനുഷ്യരടക്കമുള്ള ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ശുദ്ധവായു അനിവാര്യമാണ്.ഭൂമിയിലെ വായു ദിനംപ്രതി മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഇതിലൂടെ മനുഷ്യന്റെ ശ്വാസ കോശവും ഹൃദയവും എല്ലാം രോഗങ്ങൾക്ക് അടിമപ്പെട്ടു.2020 ലാണ് വായുദിനം ആദ്യമായി ആചരിച്ചത്. ‘ആരോഗ്യമുള്ള വായു ആരോഗ്യമുള്ള ഗ്രഹം’ എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രമേയം.
ALSO READ:മമ്മൂട്ടി തന്റെ രക്തത്തിൽ അലിഞ്ഞ കാലം; പിറന്നാൾ ആശംസകൾ നേർന്ന് നടൻ ഇർഷാദ്
ആരോഗ്യം, ഉൽപ്പാദനക്ഷമത, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി എന്നിവയ്ക്ക് ശുദ്ധവായുവിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് അന്താരാഷ്ട്ര ദിനം ലക്ഷ്യമിടുന്നത്. മലീനസമാകുന്ന അവസ്ഥയിൽ നിന്നും ഭൂമിയെ രക്ഷിക്കുക, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഈ ദിനം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ഭൂമിശാസ്ത്രപരമോ സാമൂഹിക സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ എല്ലാവർക്കും ശുദ്ധവായു ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ALSO READ:താനൂർ കസ്റ്റഡി മരണം; ഹൈക്കോടതി സിബിഐയുടെ നിലപാട് തേടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here