മനുഷ്യനെയും നാടിനെയും തൊട്ടറിഞ്ഞ് യാത്രകൾ പോകാം…… ഇന്ന് ലോക ടൂറിസം ദിനം

യാത്രകൾ മനുഷ്യന് സന്തോഷങ്ങൾക്കപ്പുറം പുതിയ അറിവും കൂടിയാണ് നൽകുന്നത്. ഓരോ നാടിന്റെ വൈവിധ്യങ്ങളെക്കുറിച്ചും, അവിടുത്തെ ആചാരനുഷ്ഠാനങ്ങളെയും പാരമ്പര്യ രീതികളെ കുറിച്ചും അറിയാൻ യാത്രയെ അത്രമേൽ സ്നേഹിക്കുന്നവരുണ്ട്. ഓരോ നാടിന്റെ സംസ്കാരങ്ങളും ഭൂപ്രകൃതിയും മറ്റും പുതു അറിവുകളാണ് സമ്മാനിക്കുന്നത്. പുതിയ അറിവുകൾ ജീവിതത്തെ മാറ്റാറുണ്ട്. ചിലർ മനശാന്തിക്കായി യാത്രക്ക് ഇറങ്ങി തിരിക്കാറുണ്ട് . അതിൽ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഉള്ളവരും ഉയർന്ന വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുമുണ്ട്. ഇങ്ങനെയൊക്കെ യാത്രകൾ ചെയ്യുന്ന യാത്രാ പ്രേമികൾക്കായി ഒരു ദിനം, അതാണ് സെപ്തംബർ 27 ലോക ടൂറിസം ദിനം.

11 Best Places to Visit in Kerala – Tourist Places in Kerala

also read :നാരങ്ങയും ഉപ്പും ഇങ്ങനെ ഉപയോഗിക്കൂ; പല്ലിലെ മഞ്ഞ നിറം മാറും ദിവസങ്ങള്‍ക്കുള്ളില്‍

വ്യത്യസ്തതകളുടെ നാടാണ് കേരളം….. കാഴ്ചകളിലും ഭൂപ്രകൃതിയിലും മാത്രമല്ല, വിശ്വാസങ്ങളിലും ആചാരങ്ങളിലും ഇവിടുത്തെ ഓരോ പ്രദേശങ്ങളും ഒന്നിനൊന്നു വ്യത്യസ്തമാണ്. നമ്മുടെ വിനോദസഞ്ചാരങ്ങൾ വിനോദത്തിനു വേണ്ടി മാത്രമല്ല. നാടിന്റെ ചരിത്രവും സംസ്‌കാരവും ഭക്ഷണ വൈവിദ്ധ്യം അറിയലും അങ്ങനെ എല്ലാം ഉൾപ്പെടുന്നതാണത്. നഗരതിരക്കുകളിൽ നിന്നും സ്വച്ഛമായ അന്തരീക്ഷത്തിലേക്കുള്ള യാത്രകളാണ് മിക്കവർക്കും പ്രിയം. പ്രകൃതിയുടെ സൗന്ദര്യം നുകർന്നുകൊണ്ടുള്ള യാത്ര ഒരിക്കലും മടുക്കില്ല. പ്രക‍ൃതിദൃശ്യങ്ങൾ കൊണ്ട് സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്ന നിരവധിയിടങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ട്. കാഴ്ചകളുടെ സ്വപ്നലോകത്തിലേക്ക് എത്തിക്കുന്ന ഭൂമിയിലെ സ്വർഗങ്ങൾ. ഒരു നൂറു വട്ടം പോയാലും വീണ്ടും പോകാൻ കൊതിക്കുന്ന സ്ഥലങ്ങളുണ്ട്. അതിൽ ചിലതാണ് പൊന്മുടി, വാഗമൺ, ഇല്ലിക്കൽക്കൽ, കൊളുക്കുമല, മീശപ്പുലിമല,അതിരപ്പളി,ഗവി,വാൽപ്പാറ അങ്ങനെ നീണ്ട് പോകുന്നു കേരളത്തിന്റെ വിനോദ സഞ്ചാരമേഖലകൾ. കേരളത്തിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന ധാരാളം ഇടങ്ങളുണ്ട്. രാജകൊട്ടാരങ്ങൾ മുതൽ മ്യൂസിയം വരെ അതിൽപ്പെടും.

Places To visit in kerala | Tourist Places in kerala | kerala Sightseeing | Times of India Travel

നമ്മുടെ നാട് കാണാൻ വരുന്ന വിദേശ, ആഭ്യന്തരസഞ്ചാരികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കുകയും അതേസമയം അവിസ്മരണീയമായ ആതിഥ്യം അരുളുകയുമാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. മാത്രമല്ല, വിനോദസഞ്ചാരവും അതിന്റെ സാദ്ധ്യതകളും വളരുമ്പോൾ നമ്മുടെ നാടിനും നാട്ടുകാർക്കും പ്രത്യക്ഷമായും പരോക്ഷമായും അതിന്റെ ഗുണഫലങ്ങൾ ലഭിക്കണമെന്നും സർക്കാരിന് നിർബന്ധമുണ്ട്.

Most Amazing Tourist Places in Kerala - HolidayMonk | Domestic Tour | International Tour | Resorts | Homestays

സമൂഹത്തിൽ വിനോദസഞ്ചാരത്തിന്റെ പങ്കിനെക്കുറിച്ച് അവബോധം വളർത്തുകയും, ലോകമെമ്പാടുമുള്ള സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളെ വിനോദസഞ്ചാരമേഖല എങ്ങനെ ബാധിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഈ വർഷം ആതിഥേയരാകുന്നത് സൗദി അറേബ്യയാണ്. ‘ടൂറിസവും ഹരിത നിക്ഷേപ’വുമെന്ന പ്രമേയത്തിലാണ് ഈ വർഷം ടൂറിസം ദിനം ആഘോഷമാക്കുന്നത്. രാജ്യത്തിൻ്റെ പൈതൃക പ്രോത്സാഹനവും സംരക്ഷണ നയവുമാണ് ഇതിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ‘ടൂറിസം പുനർവിചിന്തനം’ എന്ന വിഷയത്തെ മുൻനിർത്തി ഇന്ത്യോനേഷ്യ ആതിഥേയരായി ആയിരുന്നു ടൂറിസം ദിനം ആചരിച്ചത്.

10 Places to Visit in Kerala in October to Escape the City Life

also read :അലര്‍ജിയാണോ പ്രശ്‌നം? ബ്രൊക്കോളിയെ കൂടെക്കൂട്ടിക്കോളൂ…

വിനോദസഞ്ചാരമേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പുവരുത്താൻ ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമാണ് ആരംഭിച്ചത്. 1925 ൽ ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ഒഫിഷ്യൽ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻസ് എന്ന പേരിൽ ഒരു സംഘടന രൂപം കൊണ്ടു. തുടർന്ന് 1947 ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. 1950ൽ ഇന്ത്യ ഇതിൽ അം​ഗമായി. ഇത് പിന്നീട് യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയായി മാറുകയും ചെയ്തു.സ്പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം.

also read :ഇനി ഉടനടി പാന്‍ കാര്‍ഡ് സ്വന്തമാക്കാം; ഇ-പാന്‍ നേടുന്നതിങ്ങനെ

1980ലാണ് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ​ സെപ്തംബർ 27ന് ലോക ടൂറിസം ദിനമായി ആചരിച്ചു തുടങ്ങിയത്. ടൂറിസത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയാണ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ. നൈജീരിയൻ പൗരനായ ഇഗ്നേഷ്യസ് അമദുവ അതിഗ്ബിയാണ് ലോക ടൂറിസം ദിനമായി ആചരിക്കണമെന്ന ആശയം മുന്നോട്ടുകൊണ്ടുവന്നത്. 1997ൽ തുർക്കിയിലെ ഇസ്താംബൂളിൽ ലോക ടൂറിസം ദിനാചരണം നടത്തി. അതിനു ശേഷം തുടർന്നുള്ള വർഷങ്ങളിൽ ഓരോ രാജ്യവും ആതിഥേയത്വം വഹിക്കണമെന്ന് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലി തീരുമാനമെടുത്തു. പിന്നീട് ഓരോ വിഷയത്തെയും ആസ്പദമാക്കി കൊണ്ട് ഓരോ രാജ്യങ്ങളും ടൂറിസം ദിനാചരണം നടത്തി വരുന്നു. ലിം​ഗ ​ഗോത്ര ഭേദമില്ലാതെ, മത ഭാഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വികസനം, അന്താരാഷ്ട്ര കൂട്ടായ്മ, തുടങ്ങി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്നതാണ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ്റെ പ്രധാന ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News