കോടിയേരി ബാലകൃഷ്ണൻ
ദിനം ഇന്ന്‌ ; സംസ്ഥാന വ്യാപകമായി പരിപാടികൾ

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമ വാർഷികദിനം ചൊവ്വാഴ്‌ച ആചരിക്കും. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം മികച്ച പ്രവർത്തനം കാഴ്ചവച്ച കോടിയേരിയുടെ സ്‌മരണ പുതുക്കാൻ സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്‌.

Also read:‘ജീവിക്കുന്നു ഞങ്ങളിലൂടെ’; ഇന്ന് കോടിയേരി ബാലകൃഷ്ണൻ ദിനം

കണ്ണൂരിൽ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ 8.30ന്‌ പുഷ്‌പാർച്ചന. പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ പങ്കെടുക്കും. പകൽ 11.30ന്‌ കോടിയേരി മുളിയിൽനടയിലെ വീട്ടിൽ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനംചെയ്യും. വൈകിട്ട്‌ 4.30ന്‌ മുളിയിൽനടയിൽ പൊതുസമ്മേളനം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News