ഇന്ന് ഉത്രാടപ്പാച്ചില്‍; ഓണത്തെ വരവേല്‍ക്കൊനൊരുങ്ങി നാടും നഗരവും, അവസാനവട്ട ഒരുക്കങ്ങളുമായി മലയാളികള്‍

നാളത്തെ തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. തിരുവോണസദ്യക്കുള്ള സാധനങ്ങള്‍ വാങ്ങാനും ഓണക്കോടി എടുക്കാനും പൂക്കള്‍വാങ്ങാനും ഇന്ന് മലയാളികള്‍ കടകളിലേക്കിറങ്ങും.

ഇന്നാണ് ഉത്രാടപ്പാച്ചില്‍. പ്രധാന റോഡുകളിലും ഇടറോഡുകളിലും തുറന്ന വാഹനത്തിലും പച്ചക്കറി വില്‍പ്പനയുമുണ്ട്. സദ്യവിളമ്പാനുള്ള വാഴയിലയ്ക്ക് വിപണിയില്‍ വില ഉയര്‍ന്നു. ഒരിലയ്ക്ക് 12 രൂപ.

വയനാട് ദുരന്തത്തെ തുടർന്ന് സർക്കാരിന്റെ ഔദ്യോഗിക ഓണാഘോഷമില്ലെങ്കിലും വിപണിയിലെ തിരക്കിനെ അതൊന്നും ബാധിച്ചിട്ടില്ല. പലവ്യഞ്ജനങ്ങൾ,​ പച്ചക്കറികൾ,​ പൂക്കൾ,​ വസ്ത്രങ്ങൾ,​ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് ഓണക്കച്ചവടത്തിൽ മുൻപന്തിയിൽ.

നാടന്‍ പച്ചക്കറികളുമായി നാട്ടുചന്തകളും കവലകള്‍തോറും പച്ചക്കറി സ്റ്റാളുകളും തുറന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടലാണ് നടത്തിയത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തി. സപ്ലൈകോയുടെ 14 ജില്ലാ ചന്തകളിലും 77 താലൂക്ക് ചന്തകളിലും നിയമസഭ മണ്ഡല ചന്തകളിലും വലിയ തിരക്കാണ്.

Also Read : ഇത് ആകാശമെത്തിപ്പിടിച്ച സ്വപ്‌നങ്ങളുടെ വിജയം, ഭൂമിയില്‍ നിന്നും 700 കിലോമീറ്റര്‍ ഉയരെ ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം വിജയകരമാക്കി പൊളാരിസ് ഡോണ്‍ മിഷന്‍

സപ്ലൈകോ ചന്ത അഞ്ചുമുതലും സഹകരണച്ചന്ത ആറിനും ആരംഭിച്ചിരുന്നു. കൃഷി വകുപ്പ് 2000 പച്ചക്കറി ചന്ത തുറന്നിട്ടുണ്ട്. ഇവിടെ പച്ചക്കറിക്ക് 30 ശതമാനം വിലക്കുറവുണ്ട്. കര്‍ഷകരില്‍നിന്ന് പൊതുവിപണിയേക്കാള്‍ പത്തുശതമാനം അധികവില നല്‍കി സംഭരിച്ച പച്ചക്കറികളാണ് കൂടുതലും.

കുടുംബശ്രീ നേതൃത്വത്തിലും സംസ്ഥാനത്തുടനീളം ചന്തകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ ചന്തകളും ശനി വൈകിട്ടോടെ സമാപിക്കും. 7500 ടണ്‍ പൂക്കളാണ് കേരളത്തിന്റെ പാടങ്ങളില്‍നിന്ന് വിപണിയിലേക്ക് എത്തിയത്. മില്‍മ 125 ലക്ഷം ലിറ്റര്‍ പാലും അധികമായി വിതരണത്തിന് എത്തിച്ചു.

സദ്യ ബുക്കിംഗ് ഉള്ളതിനാൽ നഗരങ്ങളിലെ ഹോട്ടൽ അടുക്കളകൾ പുലർച്ച മുതലേ സജീവമാണ്. ചെറുകിട – വൻകിട ഹോട്ടലുകളെല്ലാം സദ്യ ബുക്കിംഗ് ആഴ്ചകൾക്ക് മുൻപേ തുടങ്ങുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News