കേരളീയം രണ്ടാം ദിനം; വിവിധയിടങ്ങളിൽ ഇന്ന് നടക്കുന്ന പരിപാടികൾ

കേരളീയത്തിന്റെ രണ്ടാം ദിവസമായ ഇന്ന് തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വിവിധ പരിപാടികൾ ആണ് നടക്കുന്നത്. 9 .30 മുതൽ 1.30 വരെ നിയമസഭാ ഹാളിൽ കൃഷിവകുപ്പിന്റെ കാർഷികരംഗം സെമിനാർ നടക്കും. ടാഗോർഹാളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ ഭക്ഷ്യ സുരക്ഷ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ കേരളത്തിലെ ക്ഷീര വികസനം എന്ന വിഷയത്തിൽ സെമിനാർ നടക്കും. മസ്കത്ത് ഹോട്ടലിൽ പട്ടികജാതി പട്ടികവർഗ മേഖലയിലെ സാമൂഹിക സാമ്പത്തിക വികസന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ കേരളത്തിലെ ഭൂപരിഷ്കരണ എന്ന വിഷയത്തിൽ സെമിനാർ നടക്കും.

ALSO READ:ഇനി എന്ത് കഴിക്കും എന്ന ചിന്ത വേണ്ട! കേരളീയത്തിൽ ‘വനസുന്ദരി ചിക്കനും’

കൈരളി തിയറ്ററിൽ രാവിലെ 9 .45 നു ‘അനുഭവങ്ങൾ പാളിച്ചകൾ’ സിനിമയും 12.45 നു ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ 3 .45 നു ‘ഗോഡ്ഫാദറും’ 7.30 നു ‘ഒരു വടക്കൻ വീരഗാഥ’ എന്നീ സിനിമയും പ്രദർശിപ്പിക്കും.ശ്രീ തിയറ്ററിൽ രാവിലെ 9.30 നു ന്യൂസ്പേപ്പർബോയ്, 12. 30 ന് കബനീനദി ചുവന്നപ്പോൾ, 3 30 നു നീലക്കുയിൽ 7.15 നു ചെമ്മീൻ എന്നിവയും പ്രദർശിപ്പിക്കും. നിളയിൽ രാവിലെ 9.15 ന് സ്വനം,11.45 നു കോലുമിട്ടായി 3 മണിക്ക് മനു അങ്കിൾ, വൈകിട്ട് 7 മണിക്ക് കുമ്മാട്ടി എന്നിവയും പ്രദർശിപ്പിക്കും. കലാഭവനിൽ രാവിലെ 9 .45 നു കള്ളിച്ചെല്ലമ്മ സിനിമയുടെ പ്രദർശനവും നടക്കും.

ALSO READ:ബില്ലുകളിൽ ഒപ്പിട്ടില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഹര്‍ജി ഫയല്‍ ചെയ്ത് സര്‍ക്കാര്‍

സാൽവേഷൻ ആർമി ഗ്രൗണ്ടിൽ 5 മണിക്ക് എൻസിസിയുടെ അശ്വരൂഢ അഭ്യാസപ്രകടനവും എയരോ മോഡൽ ഷോയും നടക്കും. 6 മണിക്ക് വജ്ര ജൂബിലി കലാകാരന്മാർ അവതരിപ്പിക്കുന്ന പുരുഷ പൂരകളി,കഥാ പ്രസംഗം എന്നിവ നടക്കും.ഏഴുമണിക്ക് ഭാരത് ഭവൻ മണ്ണരങ്ങിൽ കുട്ടികളുടെ നാടകം ഉണ്ടാകും. ഭാരത് ഭവന്‍ എസി ഹാളിൽ പത്മശ്രീ ശ്രീ രാമചന്ദ്രൻ പുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്തും പ്രദർശനവും കമ്പ രാമായണവും നടക്കും. ഏഴുമണിക്ക് വിവേകാനന്ദ പാർക്കിൽ ഓർക്കസ്ട്ര , 6 .30ന് കെൽട്രോൺ കോംപ്ലക്സിൽ സദനം ഹരികുമാർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി നടക്കും. 6 30ന് ബാലഭവനിൽ ഗാനമേള ഉണ്ടാകും.

ALSO READ:കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച സേന: മുഖ്യമന്ത്രി

ആറുമണിക്ക് പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ‘പറയി പറയാതിരുന്നത്’ എന്ന നാടകം നടക്കും. ആറുമണിക്ക് മ്യൂസിയം റേഡിയോ പാർക്കിൽ നാടൻപാട്ടും ശീതങ്കൻ തുള്ളലും നടക്കും. 6 .30 ക്ക് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ പൂതപ്പാട്ടിന്റെ ദൃശ്യവിഷ്കാരം ഏഴരയ്ക്ക് ഗദ്ധികയും നടക്കും. യൂണിവേഴ്സിറ്റി കോളേജിൽ 3. 30ന് കവിയരങ്ങ് ഉണ്ടാകും.യൂണിവേഴ്സിറ്റി കോളേജിൽ ആറരയ്ക്ക് ജനമൈത്രി പൊലീസിന്റെ സ്ത്രീ ശക്തികരണം നാടകം നടക്കും. ഏഴരയ്ക്ക് എസ് എം പി സ്കൂളിൽ നങ്ങ്യാർകൂത്ത് ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News