‘ന്യൂനമർദ്ദം തീവ്ര ചുഴലികാറ്റായി ഇന്ന് തീരം തൊടാൻ സാധ്യത’, മഴ തുടരും ജാഗ്രതയും തുടരുക; സംസ്ഥാനത്ത് 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. 4 ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ചുഴലികാറ്റായി ഇന്ന് തീരം തൊടാൻ സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ‘മലയാളത്തിൽ പെണ്ണുങ്ങളുണ്ട് ഇതാ അടയാളം’, കാൻ ഗ്രാൻഡ് പ്രീ പുരസ്‌കാരം ഇന്ത്യയിലേക്കെത്തിച്ച കനിയും ദിവ്യപ്രഭയും

വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനുമാണ് സാധ്യത. തീരദേശ – മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. നിലവിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

ALSO READ: ‘ഓടുന്ന ലോറിയിൽ ചാടിക്കയറി സിനിമാ സ്റ്റൈലിൽ മോഷണം’, ദൃശങ്ങൾ പകർത്തി പുറകിലെ വാഹനത്തിലെ യാത്രക്കാർ: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News