‘ഇന്ന് കോണ്‍ഗ്രസ് ഇല്ല പകരം എസ് എസ് പാര്‍ട്ടി’: മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലെന്നും പകരം സതീശന്റെയും സുധാകരന്റെയും ‘എസ്-എസ്’ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മന്ത്രി വീണാ ജോര്‍ജ്. വാമനപുരത്ത് നടന്ന നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

READ ALSO:ഒരാളുടെ പേരില്‍ ഇനി ഒമ്പത് സിം മാത്രം; ഫോണുകളും നിരീക്ഷിക്കും

ഭാഷയിലുള്ള, സംസ്‌കാരത്തിന് മേലുള്ള, പരിചിതമായ ഇടങ്ങളിലുള്ള കടന്നുക്കയറ്റമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. അതിന് കേരളം ഒരുക്കമല്ല. ഭരണഘടനാപരമായി കേരളത്തിന് അവകാശപ്പെട്ട പല വിഹിതങ്ങളും കേന്ദ്രം നല്‍കുന്നില്ല. കേന്ദ്രം നല്‍കുന്ന പെന്‍ഷന്‍ വിഹിതം വെറും 200-300 രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ 1600 രൂപ കൊടുക്കുമ്പോഴാണ് കേന്ദ്രം ഇങ്ങനെ ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും കേന്ദ്രം നല്‍കുന്നില്ല. ആവശ്യമായ മേഖലകളില്‍ പണം നല്‍കാതെ കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു. ഇതിനെതിരെ കേളത്തിലെ കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടുന്നില്ല. കേന്ദ്രത്തെ പറയുമ്പോള്‍ എന്തിനാണ് സതീശന് വേദനയെടുക്കുന്നത്, എന്തുകൊണ്ടാണ് സുധാകരന് വേദനയെടുക്കുന്നത്- മന്ത്രി ചോദിച്ചു.

READ ALSO:ചാഴ്സ് യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

എന്തിനാണ് നവകേരള സദസ്സിനെതിരെ കേരളത്തിലെ പ്രതിപക്ഷം ആക്രമണങ്ങള്‍ നടത്തുന്നത്. ആക്രമണം കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. ആക്രമണത്തിന്റെയും കൊലപാതകത്തിന്റെയും ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. അവര്‍ അതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് മരിച്ചുക്കഴിഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് ഇന്ന് സതീശന്റെയും സുധാകരന്റെയും എസ്-എസ് പാര്‍ട്ടി മാത്രമായി ചുരുങ്ങി- മന്ത്രി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News