സ്വര്‍ണ വിലയില്‍ കഴിഞ്ഞ ദിവസം സഡന്‍ ബ്രേക്കുണ്ടായെങ്കിലും ഇന്ന് വീണ്ടും വര്‍ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 15 രൂപയും കൂടി.
ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7,450 രൂപയാണ്. പവന് 59,600 രൂപ നല്‍കണം. കഴിഞ്ഞ ദിവസം പവന് 59,480 രൂപയായിരുന്നു; ഗ്രാമിന് 7435 രൂപയും. ഇതോടെ പവന് 60,000 രൂപയാകുമെന്ന ആശങ്ക ശക്തമായി. കഴിഞ്ഞയാഴ്ച തുടർച്ചയായ മൂന്ന് ദിവസം സ്വർണത്തിന് വില വർധിച്ചിരുന്നു.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here