ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം; അറിയാം ഇന്നത്തെ നിരക്ക്

kerala-gold-price-todays

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെന്ന ഇന്നലത്തെ വിലയിൽ തന്നെയാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7,450 രൂപയാണ് ഇന്നത്തെ വില. പവന് 59,600 രൂപ നല്‍കണം.

ജനുവരി 17നാണ് ആദ്യമായി ഈ വിലയില്‍ സ്വര്‍ണം എത്തിയിരുന്നത്. എന്നാല്‍ 18നും 19നും പവന് 120 രൂപ കുറഞ്ഞ് 59,480 എന്ന വിലയായിരുന്നു. 20ാം തീയതി പവന് 120 വര്‍ധിച്ച് വില വീണ്ടും 59,600ലെത്തി. ഇതോടെ പവന് 60,000 രൂപ ആകുമെന്ന ആശങ്കയുമുണ്ട്. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്; അന്ന് 57,200 രൂപയായിരുന്നു ഒരു പവന്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 104 രൂപയും കിലോ ഗ്രാമിന് 1,04,000 രൂപയുമാണ്.

Read Also: സ്വന്തം പേരിൽ മീം കോയിൻ പുറത്തിറക്കി ട്രംപ്; പിന്നാലെ പത്നിയും, കോടികൾ വാരി

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News