മാറ്റമില്ലാതെ ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില തുടരുന്നു. വെള്ളിയും ശനിയും രേഖപ്പെടുത്തിയ 45,240 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4690 രൂപയുമാണ്. 9 ദിവസത്തിന് ശേഷമാണ് സ്വര്‍ണ വില 45,000 രൂപ നിലവാരത്തിലേക്ക് എത്തുന്നത്. ഈ വാരത്തില്‍ സ്വര്‍ണം 880 രൂപ വര്‍ധനവോടെയാണ് വ്യാപാരം നടക്കുന്നത്. മാസത്തിലെ ഏറ്റവും താഴ്ന്ന വിലയില്‍ തിങ്കളാഴ്ച 80 രൂപ കുറഞ്ഞ് 44,360 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. വ്യാഴാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വെള്ളിയാഴ്ച 480 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. അതേസമയം 45,280 രൂപയാണ് നംവംബര്‍ മാസത്തില്‍ ഇതുവരെയുള്ള ഉയന്ന നിരക്ക്.
also read : ‘വിശ്വാസം വാനോളം..!’ ; നവകേരള സദസില്‍ സ്‌ത്രീകളുടേയും കുട്ടികളുടേയും വന്‍ പങ്കാളിത്തം
ഡോളര്‍ സൂചിക താഴേക്ക് വരുന്നതിന് അനുസരിച്ച് സ്വര്‍ണ വിലയും ഉയരും. സ്വര്‍ണം ആഗോള വിപണിയില്‍ ഔണ്‍സിന് 2,000 ഡോളറിലേക്ക് എത്താനുള്ള സാധ്യത വിദഗ്ധര്‍ തള്ളികളയുന്നില്ല. ഇത് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ത്തും. വെള്ളിയാഴ്ച ഡോളറും ട്രഷറി യീല്‍ഡും ദുര്‍ബലമായത് സ്വര്‍ണ വില ഉയര്‍ന്നു. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,980.20 ഡോളറിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ യുഎസ് ഡോളര്‍ സൂചിക 104 ലെവലില്‍ താഴെയാണ്. 103.82ലാണ് ഡോളര്‍ സൂചികയുള്ളത്. കൂടാതെ 10 വര്‍ഷത്തെ ട്രഷറി ബോണ്ട് യീല്‍ഡാണെങ്കില്‍ 4 ശതമാനത്തിനടുത്തെത്തി. ഇത് സ്വര്‍ണത്തിനുള്ള വാങ്ങല്‍ താല്‍പര്യം വര്‍ധിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here