കേരളത്തിൽ സ്വര്‍ണ വില കുറഞ്ഞു. ബുധനാഴ്ച കുറഞ്ഞത് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ്. ഇതോടെ പവന് 52,800 രൂപയും ഗ്രാമിന് 6,600 രൂപയുമാണ് കേരളത്തിൽ സ്വർണവില. രണ്ടാം തവണയാണ് ഈ ആഴ്ചയില്‍ സ്വര്‍ണ വില കുറയുന്നത്.
Also read:തൃശൂരിൽ വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ് 53,000 രൂപയിലെത്തിയിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ക്കിടയില്‍ വലിയ ചാഞ്ചാട്ടമാണ് സമീപകാലത്ത് സ്വര്‍ണ വിലയിലുണ്ടായത്. ഈ മാസം 54,080 രൂപ വരെ ഉയര്‍ന്ന സ്വര്‍ണ വിലയുടെ മാസത്തിലെ ഏറ്റവും കുറഞ്ഞ വില 52,560 രൂപയാണ്.
രാജ്യാന്തര വിപണിയിലെ മന്ദഗതിയാണ് കേരളത്തിലും സ്വര്‍ണ വിലയെ ബാധിച്ചത് എന്നാണ് വിലയിരുത്തൽ. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിരക്ക് കുറയ്ക്കല്‍ തീരുമാനത്തെ സ്വാധീനിക്കുന്ന പണപ്പെരുപ്പ ഡാറ്റകള്‍ക്ക് വിപണി കാത്തിരിക്കുന്നതിന് വിലയിടിയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here