സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് 22 കാരറ്റ് സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,720 രൂപയായി. ഇന്നലെ ഇത് 56,800 രൂപയായിരുന്നു.
ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,090 രൂപ നല്‍കിയാല്‍ മതി. ഇന്നലെ ഇത് 7,100 രൂപയായിരുന്നു.
Read Also: ‘എന്നെ കോടീശ്വരനാകാൻ സഹായിച്ചത് കുട്ടിക്കാലത്തെ എന്റെ ഈ ശീലമാണ്’: ബിൽ ഗേറ്റ്സ്
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്. 11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 95 രൂപയില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2617 ഡോളര്‍ ആണ് പുതിയ വില.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here