സ്വര്‍ണമേ നിന്റെ പോക്ക് എങ്ങോട്ട്; വില വീണ്ടും വര്‍ധിച്ചു, 60,000ത്തിലേക്ക്

today's-gold-rate-kerala

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് പവന് 480 രൂപ കൂടി 59,600 രൂപയായി. ഒരു ഗ്രാമിന് 7,450 രൂപ നല്‍കണം. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. പവന് 60,000 രൂപ എന്ന സര്‍വകാല റെക്കോര്‍ഡ് ഭേദിക്കാൻ ഇനി വെറും 400 രൂപ വര്‍ധിച്ചാല്‍ മതി.

അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിന് 2,715.22 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 80,253 രൂപയാണ്. ഡിസംബര്‍ 10ന് 56,320 രൂപയായിരുന്നു പവന്റെ വില.

Read Also: അദാനിയുടെ കമ്പനികൾക്കെതിരെ വരെ നിർണായക വെളിപ്പെടുത്തൽ; ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നു

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News