പതുങ്ങിയത് കുതിച്ചു ചാടാൻ! നാല് ദിവസത്തിന് ശേഷം സ്വർണ്ണവില വീണ്ടും ഉയർന്നു

gold rates

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും ഉയർന്നു. 53,720 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില.  160 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.  ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6,715 രൂപയുമാണ്.

ALSO READ: ‘ഓണം ഓഫറിൽ’ തർക്കം: ഭർത്താവിന്റെ കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ച ശേഷം യുവതി ഓടി രക്ഷപ്പെട്ടു

കഴിഞ്ഞ നാല് ദിവസമായി സ്വർണ്ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.  എന്നാൽ ഓഗസ്റ്റ് മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് ആണ്  ഇന്ന് സ്വർണ്ണ നിരക്ക് എത്തിയിരിക്കുന്നത്. അതേസമയം
അന്താരാഷ്ട്രതലത്തിൽ ട്രോയ് ഔൺസിന് 2,514.86 ഡോളർ എന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്.

ALSO READ: എക്സ് പണിമുടക്കി; പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമെന്ന് ഉപയോക്താക്കൾ

കഴിഞ്ഞ ദിവസങ്ങളിൽ ആഗോള സ്വർണവിലയിൽ വർധനവ് ഉണ്ടായപ്പോഴും കേരളത്തിൽ സ്വർണവില ഉയർന്നിരുന്നില്ല. എന്നാൽ ഓണം സീസൺ അടുത്തിരിക്കെ കല്യാണങ്ങളുടെ എണ്ണം അടക്കം കൂടുന്നതിനാൽ അത് സ്വർണ്ണ വിലയെയും ബാധിക്കുമെന്ന് ഏറെ കുറെ പ്രതീക്ഷിച്ചതായിരുന്നു,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News