പ്രതികൂല കാലാവസ്ഥ; വയനാട് ഉരുൾപൊട്ടൽ മേഖലയിൽ ഇന്നത്തെ തിരച്ചിൽ വൈകിട്ട് അവസാനിപ്പിച്ചു

വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള ഇന്നത്തെ തിരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിട്ട് അവസാനിപ്പിച്ചു. ചൂരൽമലയിലെ കടകളും സ്ഥാപനങ്ങളും ശുചീകരിക്കൽ ആരംഭിച്ചിട്ടുണ്ട്. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗ എം എ ബേബി ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

Also read:റീബിൽഡ് വയനാടിനായി പിക്കപ്പ് നൽകി സിപിഐഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം

കഴിഞ്ഞ ജൂലൈ 30ന് പുലർച്ചെ പൊട്ടിയൊഴുകി വന്ന ഉരുൾ കാണാമറയത്തേക്ക് ഒളിപ്പിച്ചവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച മഴയും കോടയും കാരണം വൈകിട്ടോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. മുണ്ടക്കൈ ,ചൂരൽമല ഉരുൾപ്പൊട്ടൽ മേഖലയിലും ചാലിയാറിൻ്റെ തീരങ്ങളിലെ നിലമ്പൂർ വനമേഖലയിലുമാണ് തെരച്ചിൽ നടന്നത്. ഉരുൾപ്പെട്ടലിൽ ദുരിതം വിതച്ച പ്രദേശങ്ങൾ സി പി ഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി സന്ദർശിച്ചു. എല്ലാവരും പുനരധിവാസം പൂർത്തികരിക്കാൻ ഒരുമിച്ച് ഉണ്ടാകണമെന്ന് എം എ ബേബി പറഞ്ഞു.

Also read:ഈ വര്‍ഷം ഓണം ആഘോഷിക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ല നമ്മള്‍; വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കി: മുഖ്യമന്ത്രി

ചുരൽമലയിൽ നാശനഷ്ടങ്ങൾ ഉണ്ടായ കടകളിൽ ശൂചീകരണം ആരംഭിച്ചു. വ്യാപാര സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ശുചീകരണം. അതിജീവിച്ചവർക്ക് വേണ്ടി അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള ടൗൺഷിപ്പ് ആണ് സർക്കാരും വിഭാവനം ചെയ്യുന്നത്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News