ചായയ്‌ക്കൊപ്പം കടിയായി ഇന്നൊരു സ്‌പെഷ്യല്‍ ഐറ്റം ആയാലോ? ഇതാ ഒരു സ്റ്റൈലന്‍ റെസിപ്പീ ‘മുട്ട കട്‌ലറ്റ്

കുട്ടികളെല്ലാം സ്‌കൂളില്‍ നിന്നുമെത്തി വീട്ടിലൊരു ചായയ്ക്കായി ബഹളം വെക്കുന്നതിനിടയിലാണോ നിങ്ങള്‍? എന്തായാലും അവര്‍ക്കപ്പോഴൊരു ചായ നല്‍കണം. എന്നാല്‍പ്പിന്നെ കൂട്ടിനൊരു കടി കൂടിയായാലോ? കുട്ടികളുടെ സന്തോഷമല്ലേ വലുത്, ഒരു കൈ നോക്കിക്കളയാമെന്നാണെങ്കില്‍ ഇതാ കിടിലനൊരു റെസിപ്പീ പറയാം. കോഴിമുട്ട കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന മുട്ട കട്‌ലറ്റാണ് നമ്മുടെ ഐറ്റം. എന്തൊക്കെയാണ് അപ്പോള്‍ വേണ്ട ചേരുവകളെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ചേരുവകള്‍:

മുട്ട – 5 എണ്ണം
ഉരുളക്കിഴങ്ങ് – 2 എണ്ണം
ഇഞ്ചി- 1 ഇഞ്ച് വലിപ്പത്തിലുള്ള കഷ്ണം
പച്ചമുളക്- 2 എണ്ണം
ചെറിയ ഉള്ളി – 12 എണ്ണം
കറിവേപ്പില- 1 ഇതള്‍
കുരുമുളകുപൊടി- 1/2 ടീസ്പൂണ്‍
റൊട്ടിപ്പൊടി- 1/2 കപ്പ്
എണ്ണ- ആവശ്യത്തിന
ഉപ്പ്- ആവശ്യത്തിന്

ALSO READ: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വനിതാ കണ്ടക്ടര്‍ക്ക് നേരെ അതിക്രമം; പ്രതി കസ്റ്റഡിയില്‍

തയാറാക്കുന്ന വിധം

ആദ്യം ഉരുളക്കിഴങ്ങ് ഉപ്പു ചേര്‍ത്ത് പുഴുങ്ങിയ ശേഷം തൊലി കളഞ്ഞെടുക്കുക. ശേഷം പച്ചമുളക്, ചെറിയ ഉള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിയുക, തുടര്‍ന്ന് പാനില്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ അല്‍പം ഉപ്പു ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്നതു വരെ വഴറ്റുക. മുട്ട (4 എണ്ണം) പൊട്ടിച്ച് വഴറ്റിയ മിശ്രിതത്തിലേക്ക് ഒഴിക്കുക, അല്‍പം ഉപ്പ് ചേര്‍ത്ത് 2-3 മിനിട്ട് നേരം ഇളക്കിയ ശേഷം വാങ്ങുക. തുടര്‍ന്ന് വഴറ്റിയ മുട്ടയില്‍ പുഴുങ്ങിയ ഉരുളക്കിഴങ്ങും കുരുമുളകുപൊടിയും ചേര്‍ത്ത് കൈകൊണ്ട് കുഴച്ച് ചെറിയ ഉരുളകളാക്കുക. പിന്നീട് ബാക്കിയുള്ള മുട്ടയുടെ (1 എണ്ണം) വെള്ള ഭാഗം മാത്രം എടുത്ത് പതപ്പിച്ചു വെയ്ക്കുക. തുടര്‍ന്ന് പാനില്‍ വറുക്കാനാവശ്യമായ എണ്ണ ചൂടാക്കി മീഡിയം തീയില്‍ വെയ്ക്കുക, ഉരുളകള്‍ കൈകൊണ്ട് പരത്തി, പതപ്പിച്ച മുട്ടയില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞുകൊണ്ട് എണ്ണയില്‍ ഇടുകയും ഇരുവശവും മൊരിച്ച് വറുത്ത്‌കോരുകയും ചെയ്യുക. ശേഷം തയാറായി വന്ന മുട്ട കട്‌ലൈറ്റ് ചൂടോടെ ടുമാറ്റോ സോസിന്റെയും സവാളയുടെയും കൂടെ വിളമ്പാം.

ALSO READ: ‘ഗുരുവായൂരമ്പലനടയില്‍’ നിന്നും ‘നുണക്കുഴി’യിലേക്ക് ; സ്‌ക്രീനില്‍ വീണ്ടും ബേസില്‍ ജോസഫ്-നിഖില വിമല്‍ കോംബോ !

ശ്രദ്ധിക്കാന്‍: എണ്ണയില്‍ വറുക്കുമ്പോള്‍ കട്‌ലൈറ്റ് പൊടിയാതിരിക്കാന്‍ കീമ (കട്‌ലൈറ്റ് മിശ്രിതം) ഒരു ദിവസം ഫ്രിഡ്ജില്‍ വെച്ചു സൂക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News