‘കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്ലി നടക്കുന്നുണ്ട്’; വൈറൽ വീഡിയോയ്ക്ക് കമ്മന്റുമായി താരങ്ങൾ

സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്‌താലും വൈറലാകുന്ന കാലമാണിത്. അത് കുട്ടികളുടെ വീഡിയോ കൂടി ആണെങ്കിൽ അതിന് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ അത്തരമൊരു രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇസാന്‍ മുഹമ്മദ് എന്ന കുട്ടിയുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണത്. ജീവിതത്തിൽ രക്ഷപ്പെടാനുള്ള പ്ലാനിങിനെ കുറിച്ച് സുഹൃത്തിനോട് പങ്കുവയ്ക്കുന്ന വീഡിയോ കണ്ട് നിരവധിപ്പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പെരാരി, ഫുട്ബോൾ താരം സി കെ വിനീത്, ഗായിക സിത്താര കൃഷ്ണകുമാർ, നടി സുരഭി ലക്ഷ്മി എന്നിവരാണ് ഈ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയവർ.

ALSO READ: ചരിത്രത്തെ ബിജെപി സര്‍ക്കാര്‍ തിരുത്തിയെഴുതുന്നു: സീതാറാം യെച്ചൂരി

സെക്കന്റുകൾ മാത്രം ദൈർഘ്യമാണ് വീഡിയോയ്ക്ക് ഉള്ളത്. ജീവിതത്തിൽ കൈച്ചിലാവാനുള്ള പ്ലാനിംഗിലാണ്, കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്ലി നടക്കുന്നുണ്ട്’. ഇങ്ങനെയാണ് ഇസാന്‍ സുഹൃത്തിനോട് പറയുന്നത്. രണ്ട് ദിവസം മുൻപ് പങ്കുവെച്ച വീഡിയോ കണ്ട് തങ്ങളുടെ അഭിപ്രായങ്ങൾ കുറിച്ചത് നിരവധിപ്പേരാണ്. അതേസമയം ഇത്തരത്തിലുള്ള സമാനമായ നിരവധി വീഡിയോകൾ ഇസാന്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഈ കുട്ടിത്താരത്തിന് ഉള്ളത്.

ALSO READ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്നെയും തോറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News