പലപ്പോഴും അശ്രദ്ധകൊണ്ടോ അബദ്ധത്തിലോ കുട്ടികൾ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങാറുണ്ട്. കൊടും ചൂടില്‍ ഇത്തരത്തിൽ വാഹനത്തിൽ കുട്ടികൾ കുടുങ്ങിയാൽ എത്രയും വേഗം കുട്ടികളെ പുറത്തെടുക്കുക എന്നതല്ലാതെ മറ്റൊരു മാർഗം ഇല്ല. അത്തരം ഒരു സംഭവമാണ് അമേരിക്കയിലെ ടെക്‌സാസിൽ നടന്നത്. രക്ഷിതാക്കളുടെ അശ്രദ്ധ കൊണ്ട് മാസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞാണ് കാറിനുള്ളിൽ കുടുങ്ങിയത്. മാത്രമല്ല കാറിന്റെ കീയും കാറിനുള്ളിൽ ആവുകയായിരുന്നു. എന്നാൽ കുട്ടിയുടെ പിതാവ് ആഡംബര കാറിന്‍റെ വിന്‍ഡ് ഷീല്‍ഡ് അടിച്ച് പൊളിച്ച് കുഞ്ഞിനെ പുറത്തെടുക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത് .
also read :ആദ്യം ഫോൺ മോഷ്ടിച്ചു, പിന്നീട് ഹൃദയവും; കള്ളനെ പ്രണയിച്ച ബ്രസീൽ യുവതി;വീഡിയോ വൈറൽ
ടെക്സാസിലെ ഒരു ഗ്രോസറി സ്റ്റോറിന്‍റെ കാര്‍ പാര്‍ക്കിംഗിലാണ് സംഭവം നടന്നത്. അധിക ചൂടുള്ള ദിവസമായിരുന്നു. തുറസായ ഇടത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് കുഞ്ഞ് കുടുങ്ങിയത്. യുവാവ് കാറിന്‍റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ക്കുന്നത് കണ്ട് സ്ഥലത്തെത്തിയ ആളുകളും നോക്കി നില്‍ക്കാതെ സഹകരിച്ചു. ഇതോടെ രക്ഷപ്പെടുത്തിയത് പിഞ്ചുകുഞ്ഞിന്‍റെ ജീവനായിരുന്നു. കുഞ്ഞ് അകത്ത് കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞതിന് തൊട്ട് പിന്നാലെ കിട്ടിയ കമ്പിയെടുത്ത് വിന്‍ഡ് ഷീല്‍ഡ് അടിച്ച് പൊളിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ടെക്സാസിലെ ഹര്‍ലിന്‍ജെന്‍ സ്വദേശിയാണ് ഈ പിതാവ്.
സംഭവത്തില്‍ അല്‍പം പരിഭ്രാന്തി ഉണ്ടായി എന്നല്ലാതെ കുഞ്ഞിന് മറ്റ് പരിക്കുകള്‍ ഇല്ലെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുറത്തെടുത്ത ഉടന്‍ തന്നെ കുഞ്ഞിനെ ആരോഗ്യ വിദഗ്ധര്‍ പരിശോധിച്ച് മറ്റ് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തിയ പിതാവിനേയും കൂടെ സഹായിച്ച ആളുകളെയും പ്രശംസിച്ചുകൊണ്ടു നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റിട്ടത്.
also read : വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് മുഹമ്മദ് സിറാജ് പുറത്ത്
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here