പുതു ചരിത്രമെഴുതി എക്‌സൈസ്; കള്ള് ഷാപ്പ് വില്‍പ്പന ഓണ്‍ലൈനില്‍

പൂര്‍ണമായി ഓണ്‍ലൈനിലൂടെ കളള് ഷാപ്പുകളുടെ വില്‍പ്പന നടത്തി ചരിത്രം സൃഷ്ടിച്ച് എക്‌സൈസ് വകുപ്പ്. സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടന്ന ആദ്യ റൌണ്ട് വില്‍പ്പനയില്‍ 87.19% ഗ്രൂപ്പുകളുടെയും വില്‍പ്പന പൂര്‍ത്തിയാക്കിയതായി മന്ത്രി എം ബി രാജേഷ്. സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകള്‍ക്ക് പഴുതു കൊടുക്കാതെ, സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ ഈ വില്‍പ്പന മാതൃകാപരമാണെന്നും എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റ്

പൂര്‍ണമായി ഓണ്‍ലൈനിലൂടെ കളള് ഷാപ്പുകളുടെ വില്‍പ്പന നടത്തി എക്‌സൈസ് വകുപ്പ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടന്ന ആദ്യ റൌണ്ട് വില്‍പ്പനയില്‍ തന്നെ 87.19% ഗ്രൂപ്പുകളുടെയും വില്‍പ്പന പൂര്‍ത്തിയാക്കി. തീര്‍ത്തും സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകള്‍ക്ക് പഴുതു കൊടുക്കാതെ, സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ ഈ വില്‍പ്പന മാതൃകാപരമാണ്. പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്. 2023-24 വര്‍ഷത്തെ അബ്കാരി നയത്തില്‍ ഷാപ്പുകളുടെ വില്‍പ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 25, 26 തീയതികളില്‍ ഓണ്‍ലൈന്‍ വില്‍പ്പന വിജയകരമായി നടന്നത്. വില്‍പ്പനയിലൂടെ 797 ഗ്രൂപ്പ് കളളുഷാപ്പുകള്‍ വിറ്റുപോയി. ഇതിലൂടെ 11.9 കോടി രൂപ വരുമാനമായി ലഭിച്ചു. അപേക്ഷകര്‍ക്ക് വില്‍പ്പന നടപടികള്‍ യൂട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനാല്‍ ആവശ്യമായ രേഖകള്‍ എല്ലാം ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച ശേഷം അപേക്ഷകര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തിരുന്ന് ഓണ്‍ലൈനില്‍ വില്‍പ്പന നടപടികള്‍ കാണാന്‍ കഴിഞ്ഞു. പരിപൂര്‍ണ്ണമായ സുതാര്യത ഉറപ്പുവരുത്താനും ഇതിലൂടെ കഴിഞ്ഞു. വില്‍പ്പന പ്രക്രീയയുടെ ചെലവുകള്‍ ഏറെക്കുറേ പൂര്‍ണ്ണമായി ഇല്ലാതാക്കാനായി. ഓണ്‍ലൈനാക്കിയതിനാല്‍ ജില്ലാതലത്തില്‍ ജീവനക്കാരുടെ സേവനം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിഞ്ഞു.

സംസ്ഥാനത്താകെ 914 ഗ്രൂപ്പുകളില്‍ ആയി 5170 കളളുഷാപ്പുകളാണുള്ളത്. സെപ്റ്റംബര്‍ 25, 26 തീയ്യതികളില്‍ നടത്തിയ വില്‍പ്പനയിലൂടെ 797 ഗ്രൂപ്പ് കളളുഷാപ്പുകളും വിറ്റുപോയി. ഇതിലൂടെ പതിനൊന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപ വരുമാനമായി ലഭിച്ചു. ആകെ ലഭിച്ച 4589 അപേക്ഷകളില്‍ 4231 അപേക്ഷകള്‍ക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. ശേഷിക്കുന്ന 117 ഗ്രൂപ്പ് കളളുഷാപ്പുകളുടെ രണ്ടാം റൗണ്ട് വില്‍പ്പനയും ഓണ്‍ലൈനായി നടക്കും. ഇത് 50% റെന്റലിനാകും നടക്കുക. എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആയി നല്‍കാനുളള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ചരിത്രത്തില്‍ ആദ്യമായി കള്ള് ഷാപ്പ് വില്‍പ്പന ഓണ്‍ലൈനിലാക്കിയത്. വില്‍പ്പന നടപടികള്‍ യൂട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുളള സംവിധാനം ഒരുക്കുന്നതും ആദ്യമായാണ്. കളളു ഷാപ്പുകളുടെ വില്‍പ്പന മൂന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് നടത്തുന്നത്. ഇതുവരെ ഓരോ ജില്ലകളിലേയും കളളുഷാപ്പുകളുടെ വില്‍പ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അതാത് ജില്ലകളില്‍ ആണ് നടത്തിവന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News