സംസ്ഥാനത്ത് കള്ള് ഷാപ്പ് വില്‍പ്പന ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി; ഉത്തരവിറങ്ങി

സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ വില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കി ഉത്തരവിറങ്ങി. 50 വര്‍ഷത്തിലേറെയായി നേരിട്ടുള്ള വില്‍പ്പനയാണ് നടന്ന് വന്നിരുന്നത്. ഇതാണ് ഇപ്പോള്‍ ഓണ്‍ലൈനാക്കി മാറ്റിയത്.

കള്ള് ഷാപ്പുകളുടെ വില്‍പ്പനയ്‌ക്കൊപ്പം നറുക്കെടുപ്പും ഇനി ഓണ്‍ലൈന്‍ വഴിയായിരിക്കും. സാങ്കേതിക സര്‍വ്വകലാശാലയാണ് ഇതിനായി പുതിയ സോഫ്റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ അബ്കാരി ചട്ട പ്രകാരം കള്ള് ഷാപ്പുകള്‍ ലേലം ചെയ്യുകയാണ് ചെയ്തിരുന്നത്. 2001ല്‍ മദ്യനയത്തില്‍ ലേലം നിര്‍ത്തി കള്ള് ഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വില്‍ക്കാനുള്ള തീരുമാനമായിരുന്നു.

READ MORE:സ്ത്രീയുടെ മൃതദേഹമെന്ന് അനുമാനം; പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഞെട്ടി പൊലീസ്

ഓരോ ഷാപ്പ് ലൈസന്‍സിനും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് നല്‍കാന്‍ താത്പര്യം ഉള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ഷാപ്പുകള്‍ ഏറ്റെടുക്കാന്‍ ഒന്നിലധികം ഗ്രൂപ്പുകള്‍ ഉണ്ടെങ്കില്‍ നറുക്കെടുപ്പ് നടത്തി തീരുമാനിക്കുന്നതായിരുന്നു പതിവ്. ഇതില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് വില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കാന്‍ തീരുമാനിച്ചത്. ഇക്കുറി 5170 ഷാപ്പുകളുടെ ലൈസന്‍സ് ഫീസ് നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഈ മാസം 13 വരെ ഷാപ്പ് വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

READ MORE:താമരശ്ശേരി ലഹരി മാഫിയാ സംഘം അക്രമം: മൂന്നുപേര്‍ കൂടി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News