ലഹരി കേസുകൾ കൂടുന്നത് ആശങ്കാജനകം, കേരളം ഒറ്റക്കെട്ടായി ലഹരി വ്യാപനത്തെ തടയും: എം ബി രാജേഷ്

mb rajesh

കേരളത്തിൽ ലഹരി കേസുകൾ കൂടുന്നത് ആശങ്കപ്പെടുത്തുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ബോധവൽക്കരണം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിലാണ് മയക്കുമരുന്ന് വ്യാപനം തടയാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Also Read: സംസ്ഥാന ജലപാത: സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ഒരു മേഖലയെ മാത്രം കേന്ദ്രീകരിച്ചല്ല സർക്കാരിന്റെ ലഹരി വിരുദ്ധ ഇടപെടലുകളെന്നും എം ബി രാജേഷ് പറഞ്ഞു. പ്രത്യേക മേഖലയ്ക്ക് ഇളവോ പരിഗണനയോ സർക്കാർ നൽകുന്നില്ലെന്ന് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഭീഷണിയെ അങ്ങനെ തന്നെയാണ് കാണുന്നത്. അത് ഏത് മേഖലയിൽ നിന്നുള്ളതാണെന്നത് വിഷയമല്ല. കുറ്റകരമായ സംഭവം ഉണ്ടായാൽ നിയമപരമായി തന്നെ നേരിടുമെന്നും മന്ത്രി പറഞ്ഞു.

Also Read: അമ്മയെ അവസാനമായി കാണാൻ പോലും ഭരണകൂടം അനുവദിച്ചില്ല; പ്രൊഫ.സായിബാബയുടെ വൈകാരികമായ വീഡിയോ പങ്കുവെച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News