‘സ്പൈഡർ മാൻ’ താരം നോളൻ സിനിമയിലേക്കോ? ടോം ഹോളണ്ടിനെ കാസ്റ്റ് ചെയ്ത് ക്രിസ്റ്റഫർ നോളൻ

TOM HOLLAND AND NOLAN

ആരാധകരുടെ പ്രിയപ്പെട്ട സ്പൈഡർ മാൻ താരം ടോം ഹോളണ്ട് പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്‍റെ ഏറ്റവും പുതിയ സിനിമയിൽ അഭിനയിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാറ്റ് ഡേമണിനോടൊപ്പം സെറ്റിൽ ഉടൻ ടോമും ചേരും.

യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന പ്രൊജക്റ്റ് നോളൻ തന്നെയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 2026 ജൂലൈ 17 നാണ് റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഓപ്പൺഹൈമർ ആണ് അവസാനമായി നോളൻ ചെയ്ത ചിത്രം. ബോക്സ് ഓഫീസിൽ 976 മില്യൺ ഡോളർ നേടിയ ചിത്രത്തിന് മികച്ച ചിത്രം, മികച്ച സംവിധായകൻ, നായകൻ അടക്കമുള്ള വിഭാഗങ്ങളിൽ ഓസ്കാർ ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News