ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ടോം ജോസഫ്

ദില്ലിയിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി വോളിബോൾ താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ്. നമ്മുടെ രാജ്യത്തിന്റെ യശസ് വാനോളം ഉയർത്തിയവരാണ് ഇന്ന് സമരം നടത്തുന്നത്. കായിക താരങ്ങൾക്ക് ആപത്തുണ്ടാകുമ്പോൾ മുഴുവൻ കായിക താരങ്ങളും അവർക്കൊപ്പം നിൽക്കണമെന്നും ടോം ജോസഫ് പറഞ്ഞു.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ രാപ്പകൽ സമരം പത്താം ദിവസവും പുരോഗമിക്കുകയാണ്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ബ്രിജ് ഭൂഷനെതിരെ കേസെടുത്തിട്ട് 4 ദിവസമായി. തെളിവുകൾ ശേഖരിച്ച ശേഷം ബ്രിജ് ഭൂഷനെ ചോദ്യം ചെയ്യും എന്നതാണ് കേസിൽ പൊലീസ് നിലപാട്. പാർട്ടി പറയുകയാണെങ്കിൽ പദവികൾ ഒഴിയാം എന്നതാണ് ബ്രിജ് ഭൂഷന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News