ഒരു മുട്ടയും തക്കാളിയും സവാളയും മാത്രം മതി; ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഞൊടിയിടയില്‍ കറി റെഡി

ഒരു മുട്ടയും തക്കാളിയും സവാളയും മാത്രം മതി, ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഞൊടിയിടയില്‍ കറി റെഡി. നല്ല ടേസ്റ്റി കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Also Read : മമ്മൂക്കയുടെ ഫീമെയില്‍ വേര്‍ഷനാണ് മല്ലിക സുകുമാരന്‍; ആ എനര്‍ജിയൊക്കെ അടിപൊളിയാണെന്ന് ധ്യാന്‍

ചേരുവകള്‍

മുട്ട – 1

തക്കാളി – 1

സവാള – 1

വെളുത്തുള്ളി – 1 ടേബിള്‍സ്പൂണ്‍

ഇഞ്ചി – 1 ടേബിള്‍സ്പൂണ്‍

കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍ പൊടി – 1/ 2 ടീസ്പൂണ്‍

മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍

കുരുമുളക് പൊടി – 1/ 2 ടേബിള്‍സ്പൂണ്‍

കടുക് , ജീരകം – 1/ 4 ടീസ്പൂണ്‍

എണ്ണ, കറിവേപ്പില – ആവശ്യത്തിന്

Also Read : വിമാനത്തിൽ തൊട്ടടുത്ത് ദുർഗന്ധമുള്ള നായ; പരാതിപ്പെട്ട ദമ്പതികൾക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകി വിമാന കമ്പനി

തയാറാക്കുന്ന വിധം

തക്കാളി 1/4 കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക

പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കാം.

ജീരകം ഇട്ട ശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചതും ചേര്‍ത്ത് 2 മിനിറ്റ് വഴറ്റാം.

സവാള അരിഞ്ഞത് ഉപ്പും കൂടി ചേര്‍ത്ത് വരട്ടുക.

ശേഷം മസാല പൊടികള്‍ ചേര്‍ത്ത് മൂപ്പിച്ചു കഴിഞ്ഞു തക്കാളി അരച്ചതു ചേര്‍ത്ത് കൊടുക്കാം.

ആവശ്യമുള്ള ഗ്രേവിയ്ക്കനുസരിച്ച് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക

ശേഷം മുട്ട പൊട്ടിച്ചിടാം. അടച്ചുവെച്ച് 10 മിനിറ്റ് വേവിച്ച ശേഷം കറിവേപ്പില ചേര്‍ത്തിളക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News