തക്കാളിയുടെ വില കുതിച്ചുയരുന്നതിനിടെ, മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഒരു സ്ത്രീക്ക് ജന്മദിനസമ്മാനമായി ലഭിച്ചത് നാലുകിലോയലധികം തക്കാളി. കിലോയ്ക്ക് 26 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ മുംബൈയില്‍ 140 രൂപയില്‍ അധികമാണ് വില. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.
കല്യാണിലെ കൊച്ചാടി സ്വദേശിയായ സോണാലിനാണ് ഞായറാഴ്ച ജന്മദിനത്തില് ബന്ധുക്കളില്‍ നിന്ന് നാല് കിലോയിലധികം തക്കാളി സമ്മാനമായി ലഭിച്ചത്. മേശപ്പുറത്ത് സമ്മാനമായി ലഭിച്ച തക്കാളി കുട്ടകള്‍ വച്ച് യുവതി പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തന്റെ സഹോദരനും അമ്മായിയും അമ്മാവനും ഈ അവസരത്തില്‍ തനിക്ക് നല്കിയ സമ്മാനത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് യുവതി പറഞ്ഞു.
also read; മറുനാടന്‍ മലയാളിയും ഷാജന്റെ സ്വന്തം കോണ്‍ഗ്രസും, നേതാക്കള്‍ എതിര്‍ത്തിട്ടും നേതൃത്വം കൈവിടുന്നില്ല
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here