രാവിലെ മൊരിഞ്ഞ ദോശയ്ക്കൊപ്പം ചുവന്ന തക്കാളി ചട്ട്ണി ആയാലോ?

രാവിലെ ഇഡലിക്കും ദോശയ്ക്കുമൊപ്പം കഴിക്കാൻ ഇപ്പോഴും നല്ല ചൂടോടെയുള്ള തക്കാളി ചട്ട്ണി ആയാലോ? വളരെ എളുപ്പമാണ്. അഞ്ച് മിനിറ്റിനുള്ളിൽ കിടിലൻ തക്കാളി ചട്ട്ണി ഉണ്ടാക്കി എടുക്കാവുന്നതാണ്. എങ്ങനെ വളരെ ഈസിയായി തക്കാളി ചട്ട്ണി ഉണ്ടാക്കാമെന്ന് നോക്കാം:

ആവശ്യ സാധനങ്ങൾ :
തക്കാളി അരിഞ്ഞത് – 2 വലുത്
സവാള അരിഞ്ഞത് – 1 ചെറുത്
മുളകുപൊടി – 1 ടേബിൾ സ്പൂൺ
കായപ്പൊടി – കാൽ ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് – 3 എണ്ണം
പഞ്ചസാര – കാൽ ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്

Also read: തമിഴ് രുചിയിൽ ഒരു സാമ്പാർ ആയാലോ? ഈസി റെസിപ്പി ഇതാ..!

ഉണ്ടാക്കുന്ന വിധം:

ഒരു ഫ്രൈയിങ് പാനിൽ മൂന്ന് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് നാണായി വഴറ്റുക. ഇവ നന്നായി വഴണ്ട് വരുമ്പോൾ കാൽ ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. എല്ലാം നന്നായി മിക്സയ ശേഷം രണ്ട് മിനിറ്റ് മൂടിവച്ച് വേവിച്ചെടുക്കാം.

ഇനി ഇതിലേക്ക് മുളകുപൊടി, കായപ്പൊടി ,പഞ്ചസാര എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കി കൊടുക്കണം. അടുപ്പിൽ നിന്നും മാറ്റി ചൂടാറി വരുമ്പോൾ മിക്സിയിലിട്ട് വേളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ശേഷം അരപ്പ് ഒരു പാൻ അടുപ്പിൽ വച്ച് കടുക് താളിച്ച് അതിലേക്ക് അരച്ച ചട്നി ഇട്ടു നന്നായി എണ്ണ തെളിയുന്നതുവരെ ഇളക്കി കൊടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News