ചോറിനൊപ്പവും പ്രാതലിനൊപ്പവും കൂട്ടാൻ കഴിയുന്ന ഒരു വെറൈറ്റി മുട്ടക്കറി പരീക്ഷിച്ചാലോ. സ്ഥിരം ചേരുവകളൊക്കെ ഒന്ന് മാറ്റി ഉപയോഗിച്ച് നോക്കിയാൽ മതി. ടൊമാറ്റോ എഗ്ഗ് കറി തയാറാക്കുന്നതെങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
എണ്ണ-1 ടേബിള്‍സ്പൂണ്‍
സവാള നീളത്തില്‍ അരിഞ്ഞത്-2
തക്കാളി-3
വെളുത്തുള്ളി-4 അല്ലി
ജീരകം-2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പുഴുങ്ങിയ മുട്ട-4
കാശ്മീരി മുളക്‌പൊടി-1 ടീസ്പൂണ്‍
പച്ചമുളക്-2
മല്ലിയില-2 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ഗരം മസാല-കാല്‍ ടീസ്പൂണ്‍
തേങ്ങപ്പാല്‍- അരകപ്പ്
Also Read: ഐ ഫോണുകാരൊക്കെ പെട്ടെന്ന് അപ്ഡേറ്റ് ചെയ്തോ…! എപ്പോഴാണ് പണി വരുന്നതെന്ന് പറയാൻ പറ്റില്ല…
പാകം ചെയ്യുന്ന വിധം
കുറച്ച് എണ്ണയൊഴിച്ച് സവാളയും പച്ചമുളകും ,വെളുത്തുള്ളി നന്നായി വഴറ്റുക. അതിനു ശേഷം അതിലേക്ക് തക്കാളി അരിഞ്ഞതിട്ട് നന്നായി ഇളക്കുക.നന്നായി വഴറ്റിയെടുക്കുക. മഞ്ഞള്‍പൊടിയും മുളകുപൊടിയും ഗരം മസാലയും ചേര്‍ത്തുകൊടുക്കാം. ജീരകപ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി അടച്ചു വേവിക്കുക.വെന്തു കഴിഞ്ഞ കറിയിലേക്ക് പുഴുങ്ങിയ മുട്ടയിട്ട് കൊടുക്കാം.മസാല നന്നായി പിടിച്ചുവരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തുകൊടുക്കാം.തിളയ്ക്കുന്നതിന് മുന്‍പ് തീയണയ്ക്കാം. ചൂടോടെ വിളമ്പാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here