ചർമ്മത്തിലെ പാടുകളും നിറവ്യത്യാസവുമൊക്കെ മാറാൻ ഏറ്റവും നല്ല ഒരു മാർഗമാണ് തക്കാളി കൊണ്ടുള്ള മസാജിങ്ങും ഫേഷ്യലും. തക്കാളിയിലെ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനെ തടയുന്നു.തക്കാളിയിലെ അസിഡിറ്റി ചർമ്മത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കുകയും മുഖത്തെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കും. തക്കാളിയും മറ്റും ചെറിയ ചേരുവകളും കൊണ്ട് മുഖം വെട്ടിത്തിളങ്ങാൻ കിടിലം ഫേഷ്യൽ പാക്ക് ഉണ്ടാക്കാൻ കഴിയും.
ഇതിനായി ഒരു തക്കാളിയുടെ പകുതി മുറിച്ച് ഇതിലേക്ക് കാൽ ടീ സ്പൂൺ പഞ്ചസാരയും അര ടീ സ്പൂൺ തേനും പുരട്ടുക. ഇനി ഈ തക്കാളി ഉപയോഗിച്ച് ചർമ്മം നന്നായി സ്ക്രബ് ചെയ്യുക. ഒരു 10 മിനിറ്റിന് ശേഷം സ്ക്രബ്ബ് ചെയ്ത ശേഷം മുഖം തുടക്കുക.
ശേഷം ബാക്കിയുള്ള തക്കാളിയുടെ പൾപ്പ് എടുക്കുക. ഇതിലേക്ക് ഒരു ടീ സപൂൺ അരിപ്പൊടിയും ഒരു ടീ സ്പൂൺ കാപ്പിപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ പായ്ക്ക് മുഖത്തിടാം. 20 മിനിറ്റ് മുഖത്ത് സൂക്ഷിച്ച ശേഷം കഴുകാം. വളരെ പെട്ടന്ന് തന്നെ നിങ്ങൾക്ക് മുഖത്തെ മാറ്റം തിരിച്ചറിയാനാകും.
താക്കളായിപോലെ തന്നെ തേനും സൗന്ദര്യ സംരക്ഷണത്തിന് ഉത്തമമാണ്.ചർമ്മത്തിന് തിളക്കവും ഭംഗിയും കൂട്ടാൻ തേൻ സഹായിക്കും. കൂടാതെ പഞ്ചസാര മികച്ച സ്ക്രബാണ്. അതുപോലെ ചർമ്മത്തിലെ സൗന്ദര്യ പ്രശ്നങ്ങൾക്ക് കാപ്പിപൊടി ഏറെ പ്രധാനപെട്ടതാണ്. പാടുകൾ മാറ്റാനും തിളക്കം കൂട്ടാനും കാപ്പിപൊടി സഹായിക്കും. കൂടാതെ ചർമ്മത്തിന് ആവശ്യമായ തിളക്കവും ഭംഗിയും നൽകാൻ വൈറ്റമിൻ ബിയാൽ സമ്പുഷ്ടമായ അരിപ്പൊടിയ്ക്ക് കഴിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here