ആന്ധ്രയില്‍ തക്കാളി വിറ്റ് മടങ്ങുകയായിരുന്ന കര്‍ഷകനെ ആക്രമിച്ച് നാലര ലക്ഷം രൂപ കവര്‍ന്നു

ആന്ധ്രപ്രദേശില്‍ തക്കാളി വിറ്റ് മടങ്ങുകയായിരുന്ന കര്‍ഷകനെ ആക്രമിച്ചു നാലര ലക്ഷം രൂപ കവര്‍ന്നു. ചിറ്റൂര്‍ ജില്ലയിലെ പുങ്കനൂരില്‍ ഇന്നലെ വൈകിട്ടാണു സംഭവം നടന്നത്. ചിറ്റൂരിലെ മാലമേനാരു ചന്തയില്‍ തക്കാളിയെത്തിച്ചു മടങ്ങുകയായിരുന്ന ലോകരാജയെന്ന കര്‍ഷകനാണ് ആക്രമിക്കപ്പെട്ടത്.

Also read- ആലുവയിലെ കൊലപാതകം; തെളിവെടുപ്പിനിടെ കണ്ടെടുത്ത വസ്ത്രം കുട്ടിയുടെ തന്നെയെന്ന് സ്ഥിരീകരിച്ചു

ഒരുലോഡ് തക്കാളിയുമായി എത്തിയ ലോകരാജയെ ചന്തയില്‍വെച്ചു തന്നെ ഒരു സംഘം നോട്ടമിട്ടിരുന്നു. തക്കാളി വിലയായ നാലര ലക്ഷം രൂപയുമായി മടങ്ങുകയായിരുന്ന രാജയെ സംഘം വഴിയില്‍ തടഞ്ഞു. ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ചു വീഴ്ത്തി. പണമടങ്ങിയ ബാഗുമായി അഞ്ചംഗ സംഘം രക്ഷപ്പെടുകയും ചെയ്തു. പരുക്കേറ്റ രാജ പുങ്കനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Also read- “സുധി അഭിയിച്ച അവസാന ചിത്രം ഇതായിരിക്കാം; ശബ്ദം പോലും നൽകാൻ അവന് സാധിച്ചില്ല”; ചെമ്പിൽ അശോകൻ

കഴിഞ്ഞ മാസം കര്‍ണാടകയിലെ ഹാസനില്‍ നിന്ന് കോലാറിലെ മാര്‍ക്കറ്റിലേക്ക് തക്കാളിയുമായി പോയ വാഹനം കര്‍ഷകനെ ആക്രമിച്ച് ഒരുസംഘം തട്ടിയെടുത്തിരുന്നു. സംഘത്തിലെ ദമ്പതികളെ പിന്നീട് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ വെച്ചാണു ബെംഗളുരു പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News