തക്കാളി ഇങ്ങനെ ഉപയോഗിച്ചാല്‍ ചുണ്ടിലെ കറുപ്പ് നിറം മാറും ഒരാഴ്ചയ്ക്കുള്ളില്‍

മുഖത്ത് ഏറ്റവും കരുതലോടെ സംരക്ഷിക്കേണ്ട പ്രധാന ഭാഗം ചുണ്ടുകളാണ്. ചുണ്ടുകളുടെ നിറം മാറുന്നതിനനുസരിച്ച് അവ നമ്മുടെ മുഖത്തും പ്രകടമാകും. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിന്റെ പ്രധാന കാരണം പരിപാലനക്കുറവാണ്. ചുണ്ടിന് നിറം ലഭിക്കുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ ഇതാ.

Also Read : മുഖത്തെ തിളക്കം വര്‍ധിപ്പിക്കാം, ദിവസവും ശീലമാക്കാം ഈ വിദ്യ

ബീറ്റ്റൂട്ട് ജ്യൂസ്

ചുണ്ടിന് നിറം കിട്ടാന്‍ ബീറ്റ്റൂട്ട് ജ്യൂസ് ചുണ്ടില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇത് പുരട്ടാം.

തേന്‍

നിങ്ങളുടെ ചുണ്ടുകളിലെ ഇരുണ്ട നിറം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന പരിഹാരമാര്‍ഗമാണ് തേന്‍. തേനില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകള്‍ക്കും മഗ്‌നീഷ്യം പോലുള്ള ധാതുക്കള്‍ക്കും ചുണ്ടിലെ നിറം മങ്ങലിനെ പ്രതിരോധിക്കാന്‍ കഴിയും. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് നിങ്ങളുടെ ഇരുണ്ട ചുണ്ടുകളില്‍ അല്‍പം തേന്‍ പുരട്ടുന്നത് ഇരുണ്ട നിറം അകറ്റാന്‍ സഹായിക്കും.

നാരങ്ങ

നാരങ്ങയുടെ നീരും അല്‍പം പഞ്ചസാരയും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാനും ചുണ്ടിന് പിങ്ക് നിറം കിട്ടാനും സഹായിക്കും. നാരാങ്ങ നീരിലെ സിട്രിക് ആസിഡും ക്ഷാര ഗുണങ്ങളും ചുണ്ടിലെ മാലിന്യങ്ങളും വിഷ ഘടകങ്ങളും ഒഴിവാക്കിക്കൊണ്ട് നഷ്ടപ്പെട്ട നിറം തിരികെ കൊണ്ടുവരുന്നതിന് സഹായിക്കും.

Also Read : സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ബെസ്റ്റാണ് കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയില്‍ മെലാനിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതില്‍ വരണ്ട ചുണ്ടുകള്‍ അകറ്റുന്നതിനും ചുണ്ടുകള്‍ക്ക് നിറം ലഭിക്കാനും ?മികച്ചതാണ്.

തക്കാളി

നല്ല ചുവന്നു തുടുത്ത തക്കാളിയില്‍ സെലിനിയം പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചുണ്ടുകളുടെ ചര്‍മ്മത്തെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഏറ്റവും ഗുണം ചെയ്യുന്നതാണ് എന്ന് പഠനങ്ങള്‍ പറയുന്നു.

വെളിച്ചെണ്ണ

ദിവസവും രാത്രി കിടുക്കുന്നതിന് മുമ്പ് അല്‍പം വെളിച്ചെണ്ണ പുരട്ടുന്നത് ചുണ്ടിന് നിറം കൂട്ടാന്‍ സഹായിക്കും.

ബദാം ഓയില്‍

ദിവസവും രാത്രി ഉറങ്ങുന്നതിനുമുമ്പ് അല്‍പം ബദാം ഓയില്‍ ചുണ്ടുകളില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകള്‍ സോഫ്റ്റാകാനും നിറം കിട്ടാനും നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration