പല്ലിലെ മഞ്ഞ നിറം മാറണോ? തക്കാളിനീര് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

രാവിലെയും രാത്രിയും സ്ഥിരമായി പല്ല് തേച്ചാലും ചിലരുടെയൊക്കെ പല്ലിന്റെ നിറം മഞ്ഞയായിരിക്കും. അത് വൃത്തിയായി പല്ല് തേക്കത്തത്‌കൊണ്ടൊന്നുമല്ല കേട്ടോ. ചിലരുടെ പല്ലിന്റെ മഞ്ഞനിറം മാറാന്‍ വളരെ പ്രയാസകരമാണ്.

പേസ്റ്റ് ഉപയോഗിച്ച് എത്ര അമര്‍ത്തി തേച്ചാലും പല്ലിന്റെ നിറം അങ്ങനെ തന്നെ കാണപ്പെടും. അത്തരത്തില്‍ വിഷമിക്കുന്നവര്‍ ഇനി തക്കാളി നീരുകൊണ്ട് ഒന്ന് പല്ല് തേച്ചുനോക്കൂ. പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തക്കാളി നീര്.

അതുകൊണ്ട് തക്കാളി നീര് കൊണ്ട് കവിള്‍ കൊള്ളുന്നതും പല്ല് തേക്കുന്നതും പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ തക്കാളി നീര് സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News