21 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറി കാണാതായതായി പരാതി

തക്കാളിയുടെ വില വര്‍ധനവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. കൊലപാതകവും മോഷണവുമടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ഇപ്പോഴിതാ തക്കാളിയുമായി പോയ ലോറി കാണാതായി എന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്.

Also read- ‘നിഷ്പക്ഷമായ അന്വേഷണം വേണം’; മണിപ്പൂരില്‍ നഗ്നരാക്കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഇരകള്‍ സുപ്രീംകോടതിയില്‍

ഇരുപത്തിയൊന്ന് ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറിയാണ് കാണാതായത്. കോലാറിലെ മെഹ്ത ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്വിടി ട്രേഡേഴ്‌സ്, എജി ട്രേഡേഴ്‌സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്നു പൊലീസ് പറയുന്നു. വ്യാഴാഴ്ചയാണ് ലോറി പുറപ്പെട്ടത്.

Also read- ജയ്പൂര്‍- മുംബൈ എക്‌സ്പ്രസില്‍ വെടിവെയ്പ്; നാല് മരണം

ലോറി ഡ്രൈവറെക്കുറിച്ചു ഒരു വിവരവുമില്ലെന്നു തക്കാളി കയറ്റി അയച്ചവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോലാര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News